മകള്‍ പഠിക്കുന്ന സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് അമ്മ
ന്യൂയോര്‍ക്ക്: മക്കള്‍ പരീക്ഷയില്‍ തോറ്റാല്‍ ഏതൊരു അമ്മയ്ക്കും ദേഷ്യം വരും. എന്നാല്‍ തോല്‍ക്കാന്‍ കാരണം സ്‌കൂള്‍ ആണെന്നും ആ സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നും ഒരൊമ്മ പറഞ്ഞാല്‍ എങ്ങനെയിരിക്കും. ന്യൂയോര്‍ക്കിലാണ് സംഭവം നടക്കുന്നത്. മകള്‍ പരീക്ഷയില്‍ തോറ്റതില്‍ ദേഷ്യം പിടിച്ച കെരണ്‍ ഷെറോണ്‍ എന്ന സ്ത്രീ സ്‌കൂളിനുനേരെ ആരോപണവുമായി രംഗത്തു വന്നു.
സ്റ്റേറ്റ് പരീക്ഷയാണ് കെരണ്‍ ഷെറോണിന്റെ മകള്‍ എഴുതിയത്. പരീക്ഷയില്‍ മകള്‍ എട്ടുനിലയില്‍ പൊട്ടി. പഠിക്കാതെ പരീക്ഷ എഴുതിയായാല്‍ ആരായാലും തോല്‍ക്കില്ലേ..എന്നാല്‍ ഇവിടെ തന്റെ മകള്‍ തോല്‍ക്കാന്‍ കാരണം സ്‌കൂള്‍ അധികൃതരാണെന്നാണ് ഈ സ്ത്രീ ഉന്നയിക്കുന്നത്. പരാതിയുമായി സ്‌കൂളില്‍ എത്തിയപ്പോള്‍ അധികൃതരില്‍ നിന്ന് നല്ല രീതിയിലുള്ള പെരുമാറ്റമല്ല ഉണ്ടായത്.

രോഷാകുലയായ കെരണ്‍ ഷെറോണ്‍ സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ സൂസണ്‍ വാഗ്നര്‍ സ്‌കൂളിലാണ് സംഭവം അരങ്ങേറുന്നത്. സ്ത്രീ അക്രമാസക്തയായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി കെരണ്‍ എന്ന നാല്‍പ്പത്തിയെട്ടുകാരിയെ അറസ്റ്റ് ചെയ്തു.
എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു ഭീഷണിയും മുഴക്കിയിട്ടില്ലെന്നാണ് കെരണ്‍ ഷെറോണ്‍ പോലീസിനോട് പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ പക പോക്കുകയാണെന്നും കെരണ്‍ പറഞ്ഞു.












Click it and Unblock the Notifications