ഓട്ടിസം ബാധിച്ച മകനെ കൊന്ന അമ്മയ്ക്ക് 18 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: ഓട്ടിസം ബാധിച്ച മകനെ വിഷം കൊടുത്തു കൊന്ന അമ്മയ്ക്ക്18 വര്‍ഷം തടവ്. എട്ടു വയസ്സുകാരനായ മകന്‍ ജൂഡിനെ കൊന്നതിനാണ് അമ്മ ജിജി ജോര്‍ദാനാണ് ശിക്ഷിക്കപ്പെട്ടത്.
2010 ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ വെച്ച് മകന് വോഡ്കയിലും ജ്യൂസിലും വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്നാണ് കുറ്റം. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ദാന്‍ ചെയ്തത്.

കുറ്റം സമ്മതിച്ച ജിജി ലൈംഗികമായി ചൂഷണം ചെയ്യുന്ന പിതാവ് എമില്‍ സെക്കോയില്‍ നിന്നും മകനെ രക്ഷിക്കാനാണ് വിഷം കൊടുത്തതെന്നാണ് പറഞ്ഞത്.
എന്നാല്‍ ആരോപണം സെക്കോ നിഷേധിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ കുറ്റം സമ്മതിച്ച ജോര്‍ദാന്‍ മകന് സുരക്ഷിതത്വവും സമാധാനവും കിട്ടാനാണ് കൃത്യം നടത്തിയതെന്നും പിന്നാലെ സ്വയം ജീവനൊടുക്കാനും ശ്രമിച്ചെന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications