കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനിലും വാടക പ്രതിഷേധകര്‍; ഖത്തര്‍ അമീറിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 20 പൗണ്ട്!

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാന്‍ വാടകയ്ക്ക് ആളെ ഏര്‍പ്പാടാക്കിയതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ഖത്തര്‍ അമീര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരുന്ന ഡൗണിംഗ് സ്ട്രീറ്റിനു പുറത്ത് രാവിലെ 11 മണി മുതല്‍ 12.30 വരെ നില്‍ക്കാന്‍ ഒരാള്‍ക്ക് 20 പൗണ്ടാണ് (25 ഡോളര്‍) വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതോടെ പദ്ധതിയില്‍ നിന്ന് ഏജന്‍സി തലയൂരി.

എക്‌സ്ട്രാ പീപ്പിളിന് കരാര്‍

എക്‌സ്ട്രാ പീപ്പിളിന് കരാര്‍

സിനിമാ ഷൂട്ടിംഗ് പോലുള്ള പരിപാടികള്‍ക്ക് ആളുകളെ സംഘടിപ്പിച്ചു നല്‍കുന്ന എക്‌സ്ട്രാ പീപ്പിള്‍ എന്ന ഏജന്‍സിയാണ് ഡൗണിംഗ് സ്ട്രീറ്റില്‍ സ്ഥലം നിറയ്ക്കാന്‍ ആളെ വേണമെന്നാവശ്യപ്പെട്ട് ഇമെയില്‍ സന്ദേശങ്ങളയച്ചത്. സിനിമാ-ടി.വി പ്രോഗ്രാമിനു വേണ്ടിയല്ല ഇതെന്നും ഒന്നര മണിക്കൂര്‍ വെറുതെ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നാല്‍ മതിയെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഖത്തര്‍ വിരുദ്ധ പരിപാടിയാണിതെന്നും ഖത്തര്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധമാണ് ലക്ഷ്യമെന്നും ഇതില്‍ പറയുന്നു. താല്‍പര്യമുള്ളവര്‍ ഫോട്ടോ അപ് ലോഡ് ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നുണ്ട്.

സംഭവം പുറത്തായതോടെ കമ്പനി തലയൂരി

സംഭവം പുറത്തായതോടെ കമ്പനി തലയൂരി

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഇതേക്കുറിച്ച് രണ്ടാമതാലോചിച്ചപ്പോള്‍ ഇത്തരമൊരു പരിപാടിക്ക് വേണ്ടി ആളെ സംഘടിപ്പിച്ചുകൊടുക്കുന്നത് ശരിയല്ലെന്നു ബോധ്യമായതായും കമ്പനി അറിയിച്ചു. കമ്പനി മാനേജ്‌മെന്റുമായി ആലോചിക്കാതെ കീഴ് ജീവനക്കാരാണ് ഖത്തര്‍ വിരുദ്ധ പ്രതിഷേധത്തിന് ആളുകളെ നല്‍കാമെന്ന് സമ്മതിച്ചതെന്നും അവര്‍ പറഞ്ഞു.

കരാര്‍ നല്‍കിയത് പി.ആര്‍ ഏജന്‍സി

കരാര്‍ നല്‍കിയത് പി.ആര്‍ ഏജന്‍സി

നെപ്റ്റിയൂണ്‍ പി.ആര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഡൗണിംഗ് സ്ട്രീറ്റിനു പുറത്ത് നില്‍ക്കാന്‍ 500 പേരെ വേണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് കമ്പനി പിന്നീട് വ്യക്തമാക്കി. ഇതൊരു രാഷ്ട്രീയ പരിപാടിയാണെന്ന് ബോധ്യമായ ഉടന്‍ തങ്ങള്‍ പിന്‍മാറിയതായും എക്‌സ്ട്രാ പീപ്പിള്‍ കമ്പനി ഡയരക്ടര്‍ ടോം വാക്കര്‍ അറിയിച്ചു.

ലണ്ടന്‍ പ്രതിഷേധത്തിലും വാടകക്കാര്‍

ലണ്ടന്‍ പ്രതിഷേധത്തിലും വാടകക്കാര്‍

അമീറിനെതിരേ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരും കാശ് വാങ്ങി വന്ന കൂലിപ്രതിഷേധകരാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു ദിവസത്തിന് 50 പൗണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിര്‍മിംഗ്ഹാമില്‍ നിന്ന് ബസ്സിലാണ് ലണ്ടന്‍ പ്രതിഷേധത്തിന് ആളുകളെ എത്തിച്ചതെന്ന് സയ്യിദ് അല്‍ ഖാദിരി എന്നയാള്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

പിന്നില്‍ ആരെന്ന് അവ്യക്തം

പിന്നില്‍ ആരെന്ന് അവ്യക്തം

അതേസമയം, പി.ആര്‍ കമ്പനിക്ക് ആളെ കൂട്ടാന്‍ കരാര്‍ നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അമീറിന്റെ ബ്രിട്ടിന്‍ സന്ദര്‍ശനം. ഖത്തറിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നടത്താന്‍ വിദേശ പി.ആര്‍ കമ്പനികളെ സൗദിയും യു.എ.ഇയും ചുമതലപ്പെടുത്തിയതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

English summary
A casting agency in the UK offered actors $25 to take part in an anti-Qatar event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X