'അടിവസ്ത്രത്തിലെ കറ' ... അങ്ങനെ മറക്കുമോ മോണിക്കയെ മലയാളികള്‍
മോണിക്ക ലെവിന്സ്കിയും ബിന്‍ ക്ലിന്റനും തമ്മിലുള്ള ബന്ധം മലയാളത്തിലെ മാധ്യമങ്ങളും വലിയ തോതില്‍ ആഘോഷമാക്കിയിരുന്നു
മലയാളികള്‍ ആദ്യമായി വലിയവായില്‍ ചര്‍ച്ച ചെയ്ത ലൈംഗിക വിവാദമായിരിക്കും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റേയും മോണിക്ക ലെവിന്സ്കിയുടേയും. കാരണം അന്നത്തെ മലയാള പത്രങ്ങള്‍ ഇത് സംബന്ധിച്ച് നല്കിയ വിവരണങ്ങള്‍ ഒരുപക്ഷേ അശ്ലീലകഥകളെ വെല്ലുന്നതായിരുന്നു.
വൈറ്റ് ഹൗസ് ജീവനക്കാരി മോണിക്ക ലെവിന്സ്കിയും അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണും തമ്മിലുണ്ടായിരുന്നു ഓഫീസ് ലൈംഗികക്കഥകള് അതുകൊണ്ട് തന്നെ മലയാളികള്‍ മറക്കില്ല. ആ ബില്‍ ക്ലിന്റന്റെ ഭാര്യയായ ഹിലരി ക്ലിന്റനാണ് ഇപ്പോള്‍ ട്രംപിന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് വാചാലയാകുന്നത്.
ക്ലിന്റനും മോണിക്കയും തമ്മില്‍ സെക്സ് ചെയ്തതൊന്നും അമേരിക്കക്കാര്‍ക്ക് വലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ ക്ലിന്റന് നുണപറഞ്ഞതാണ് അവരെ ഏറെ ചൊടിപ്പിച്ചത്. ക്ലിന്റന്റെ നുണകള്‍ പൊളിയ്ക്കാന്‍ 'അടിവസ്ത്രത്തിലെ കറ' പോലും നമ്മുടെ ചൂടന്‍ വാര്‍ത്തയായി.
മോണിക്ക ലെവിന്‍സ്കി എന്ന സുന്ദരി അമേരിക്കയെ പിടിച്ചുകുലുക്കിയതിനെ കുറിച്ച്....

മോണിക്ക
മുന്‍ വൈറ്റ് ഹൗസ് ഇന്റേണ്‍ ആയിരുന്നു മോണിക്ക ലെവിന്‍സ്കി. മുഴുവന്‍ പേര് മോണിക്ക സാമില്ല ലെവന്‍സ്കി എന്നാണ് മുഴുവന്‍ പേര്. ജര്‍മന്‍ വേരുകളുള്ള സാന്ഫ്രാന്സിസ്കോക്കാരി. പിന്നീട് ലോകം ഉറ്റുനോക്കിയ അപഥസഞ്ചാരകഥയിലെ നായിക.

പ്രസിഡന്റുമായി
വൈറ്റ് ഹൗസില്‍ ഇന്റേണ്‍ ആയി വരുമ്പോള്‍ ചെറുപ്രായമാണ് മോണിക്കയ്ക്ക്. 22-ാം വയസ്സിലാണ് പ്രസിഡന്റ് ബില്‍ ക്ലിന്റനുമായുള്ള ബന്ധം തുടങ്ങുന്നത്. ഒരു വര്‍ഷത്തോളം അത് നീണ്ട് നിന്നു. അപ്പോള്‍ പ്രസിഡന്റിന് പ്രായം 49 വയസ്സ്.

വിവാദം
1998 ല്‍ ആണ് മോണിക്ക ഈ സംഭവങ്ങളെല്ലാം പുറത്ത് പറയുന്നത്. അത് ലോകമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഒടുവില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ഇംപീച്ച് ചെയ്യുന്നതുവരെ എത്തി ചര്‍ച്ചകളും സംവാദങ്ങളും നടപടികളും.

അടിവസ്ത്രത്തിലെ കറ
ലൈംഗികാരോപണം ആദ്യം ക്ലിന്റന് നിഷേധിച്ചു. പക്ഷേ പിന്നീട് പുറത്ത് വന്ന കഥകള്‍ ക്ലിന്റനെ ശരിക്കും പ്രതിസന്ധിയിലാക്കി. ക്ലിന്റന്റെ രേതസ് പറ്റിപ്പിടിച്ച അടിവസ്ത്രം പോലും മോണിക്ക സൂക്ഷിച്ചുവച്ചിരുന്നു. ഇത് വാര്‍ത്തയായി വായിച്ച മലയാളികള്‍ അന്ന് ശരിക്കും അന്തം വിട്ടിരുന്നുപോയി.

ലിന്‍ഡ ട്രിപ്പ്
പെന്റഗണിലെ പബ്ലിക് അഫയേഴ്സ് ഓഫീസില്‍ മോണിക്കയുടെ സഹപ്രവര്‍ത്തകയായിരുന്നു ലിന്‍ഡ ട്രിപ്പ്. ക്ലിന്റനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് മോണിക്ക എല്ലാം തുറന്ന് പറഞ്ഞത് ലിന്ഡയോടായിരുന്നു. അത് തന്നെയാണ് ഒടുവില്‍ പണിയായതും.

കുടുക്കിയതോ
ക്ലിന്റനുമായുള്ള ബന്ധത്തിന്റെ കഥകള്‍ ഫോണ്‍വഴി മോണിക്ക ലിന്‍ഡയോട് പറഞ്ഞിരുന്നു. ഇതെല്ലാം ലിന്‍ഡ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചു. നിര്‍ണായകമായ ചില ഉപദേശങ്ങളും മോണിക്കയ്ക്ക് നല്‍കിയത് ലിന്‍ഡ ആയിരുന്നു.

കഴുകരുത്
ക്ലിന്റന്റെ കറപുരണ്ട അടിവസ്ത്രം കഴുകാതെ സൂക്ഷിക്കാന്‍ മോണിക്കയ്ക്ക് ഉപദേശം നല്‍കിയത് ലിന്‍ഡ ട്രിപ്പ് ആയിരുന്നു. ക്ലിന്റന് നല്കിയ സമ്മാനങ്ങളെല്ലാം തന്നെ സൂക്ഷിച്ചുവയ്ക്കാനും ലിന്‍ഡ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒമ്പത് തവണ
1995 മുതല്‍ 1997 വരെയുളള കാലഘട്ടത്തിനിടയ്ക്ക് താന്‍ ബില്‍ ക്ലിന്റനുമായി ഒമ്പത് തവണ സെക്സ് ചെയ്തു എന്നാണ് മോണിക്ക അവകാശപ്പെടുന്നത്. രണ്ട് വര്‍ഷക്കാലത്തിനിടയ്ക്കാണ് ഇത്. അമേരിക്കക്കാരെ സംബന്ധിച്ച് ഇത് അത്ര വലിയ പ്രശ്നം ആയിരുന്നില്ല.

ഹിലരി ഉള്ളപ്പോള്‍ പോലും
ഹിലരി ക്ലിന്റന് വൈറ്റ് ഹൗസില്‍ ഉള്ള സമയത്ത് പോലും ക്ലിന്റന് മോണിക്കയുമായി ബന്ധപ്പെട്ടിരുന്നത്രെ. ഏഴ് തവണയെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് മോണിക്ക വെളിപ്പെടുത്തിയത്.

ട്രംപിനെ വിമര്‍ശിക്കുമ്പോള്‍
ഇപ്പോള്‍ ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലരിയാണ് ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. എതിര് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കുന്നതും ഹിലരി തന്നെയാണ്. പഴയ കഥകള്‍ ഹിലരിക്ക് വേണമെങ്കില്‍ ഒന്ന് ഓര്‍ത്തെടുക്കാവുന്നതാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications