ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്; എന്നാല്‍ വലിയ തെറ്റ് ചെയ്തത് ബില്‍ ക്ലിന്റനാണ്: മോണിക്ക ലെവിൻസ്കി
ന്യൂയോർക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തുറന്ന് പറച്ചിലുകളുമായി മോണിക്ക ലെവിൻസ്കി. താനുമായുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബില്‍ ക്ലിറ്റണ്‍ രാജിവെക്കേണ്ടത് തന്നെയായിരുന്നുവെന്നാണ് മോണിക്ക വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ ആ ബന്ധത്തിന്റെ പേരില്‍ ഒരു യുവ ഉദ്യോഗസ്ഥയെ കുറ്റപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും അവർ പറഞ്ഞു. മോണിക്കയുടെ ആരോപണം ആദ്യം പുറത്ത് വന്നപ്പോള്‍ ക്ലിന്റന്‍ നിഷേധിക്കുകയായിരുന്നു ചെയ്തത്.
തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് രാജിവെക്കുകയായിരുന്നു ആ സാഹചര്യം കൈകാര്യം ചെയ്യാന്‍ ബില്‍ ക്ലിറ്റന് മുന്നിലുണ്ടായിരുന്ന ഏറ്റവും മികച്ച മാർഗ്ഗം. അല്ലെങ്കില്‍ കള്ളം പറയാതെ കരിയറിന്റെ തുടക്കത്തിലുള്ള ഒരു ഉദ്യോഗസ്ഥയെ വിവാദങ്ങളിലേക്ക് തള്ളിയിടാതെ ഓഫീസില്‍ തന്നെ തുടരാനുള്ള മാർഗ്ഗം കണ്ടെത്തുകയായിരുന്നു വേണ്ടതെന്നും അവർ പറഞ്ഞു. അലക്സ് കൂപ്പർ ഹോസ്റ്റ് ചെയ്ത "കോൾ ഹെർ ഡാഡി" പോഡ്‌കാസ്റ്റിലൂടെയായിരുന്നു മോണിക്ക ലെവിൻസ്കിയുടെ തുറന്ന് പറച്ചില്‍.

രാജിവെച്ചത് ശരിയായ സമീപനമായിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ ഒരു പദവിയിൽ നില്‍ക്കുന്ന വ്യക്തിയായതിനാല്‍ തന്നെ അതിന്റെ സങ്കീർണ്ണതകളും താന്‍ തിരിച്ചറിയുന്നുവെന്നും അവർ പറഞ്ഞു. 1990-കളിലെ അഴിമതിയെക്കുറിച്ചും അത് പുറത്തുവന്നപ്പോൾ മാധ്യമങ്ങളും വൈറ്റ് ഹൗസും എങ്ങനെ ആ സാഹചര്യത്തെ നേരിടണമായിരുന്നുവെന്നുമുള്ള ചോദ്യത്തിന് "ഇത് ശരിക്കും സങ്കീർണ്ണമാണ്, കാരണം നിങ്ങൾ വളരെയധികം ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചാണ് സംസാരിക്കുന്നത്," മോണിക്ക പറഞ്ഞു.
താന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തത് ബില്‍ ക്ലിറ്റനാണ്. അതാണ് കൂടുതല്‍ അപലപനീയം. തന്നെ ഏതെങ്കിലും തരത്തില്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. ആ ബന്ധത്തില്‍ ഒരു തരം സമ്മതം ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തി എന്ന നിലയില്‍ തന്നെ ഒരിക്കലും അങ്ങനെ ഒരു സ്ഥാനത്ത് നിർത്താതിരിക്കേണ്ടത് ക്ലിന്റന്റെ ഉത്തരവാദിത്തമായിരുന്നു. അദ്ദേഹം ആദ്യം ആരോപണം നിഷേധിച്ചത് തന്നെ സമൂഹം വലിയ രീതിയില്‍ കീറി മുറിക്കുന്നതിന് ഇടയാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
1995 ലാണ് മോണിക്ക വൈറ്റ് ഹൗസിൽ ഇന്റേൺഷിപ്പിനായി എത്തിയത്. ഈ സമയത്ത് ബില്‍ ക്ലിന്റനുമായി പരിചയത്തിലായി. ഈ പരിചയമാണ് രഹസ്യ ബന്ധത്തിലേക്ക് വളർന്നത്. ലെവിൻസ്കി പ്രസിഡന്റിന്റെ ഓവൽ ഓഫിസിലേക്ക് ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. ഈ വിഷയം ഓഫീസില്‍ ഒരു മുറുമുറുപ്പായി ഉയർന്നതോടെ മോണിക്കയെ പെന്റഗണിലേക്ക് സ്ഥലം മാറ്റി.
പെന്റഗണില്‍ വെച്ച് സഹപ്രവർത്തകയായ ലിൻഡ ട്രിപ്പിനോട് മോണിക്ക ആദ്യമായി ബില്‍ ക്ലിന്റനിമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറയുന്നത്. ഈ വിവരം ലിന്‍ഡ രഹസ്യമായി റെക്കോർഡ് ചെയ്ത് ക്ലിന്റൻ വിരുദ്ധയായ ലൂസിയാൻ ഗോൾഡ്ബെർഗിന്റെ അടുത്തേക്ക് എത്തിച്ചത് പ്രസിഡന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് എത്തിച്ചു. ക്ലിന്റന്‍ ആദ്യം ബന്ധം നിഷേധിക്കുകയാണ് ചെയ്തത്. എന്നാല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ വിവാദം സത്യമാണെന്ന് അംഗീകരിച്ചു. 1998ൽ ക്ലിന്റനെ ഇംപീച്ച് ചെയ്യുന്നതിലേക്ക് വരെ ഈ വിവാദം നയിച്ചു. കള്ളം പറഞ്ഞു ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെന്നായിരുന്നു അദ്ദേഹത്തിന് മേലുള്ള കുറ്റം. എൻ്നാല്‍ 1999 ല്‍ സെനറ്റ് ബില്‍ ക്ലിന്റനെ കുറ്റവിമുക്തനാക്കി
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications