ക്ലിന്റൺ ചെയ്തത്; മോണിക്ക ലെവിൻസ്കി പറയുന്നു
ലണ്ടൻ: മോണിക്ക ലെവിന്‍സ്കിയെ ഓര്‍മയില്ലേ. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബില്‍ ക്ലിന്റണുമായി ലൈംഗിക ബന്ധം പുലര്‍ത്തി കുപ്രസിദ്ധയായ മോണിക്ക ലെവിന്‍സ്കി. വിവാദങ്ങള്‍ ഒടുങ്ങി ഒരു വ്യാഴവട്ടത്തിന് ശേഷം ക്ലിന്റണുമായി തനിക്കുണ്ടായിരുന്ന ബന്ധത്തിന്റെ വസ്തുതകള്‍ പറയുകയാണ് മോണിക്ക ഇപ്പോള്‍. വാനിറ്റി ഫെയര്‍ മാഗസിന് വേണ്ടിയാണ് ലോകത്തെ പിടിച്ചുകുലുക്കിയ രഹസ്യബന്ധത്തിന്റെ കഥകള്‍ 40 കാരിയായ മോണിക്ക തുറന്നെഴുതുന്നത്.
പ്രസിഡണ്ടായിരുന്ന കാലത്ത് ബിൽ ക്ലിൻൺ തന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് ബലാത്സംഗമൊന്നും ആയിരുന്നില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് അതൊരു അശ്ലീല ബന്ധമായി മാറിയത്. ക്ലിന്റന്റെ അടുത്ത ആളുകള്‍ ഈ ബന്ധം അറിഞ്ഞതോടെ അവരെന്നെ അപമാനിച്ചു.

അതേസമയം ബില്‍ ക്ലിന്റന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ ഒരു ആയുധമാക്കി ഉപയോഗിച്ചു എന്നും മോണിക്ക ലെവിന്‍സ്കി പറയുന്നു. എന്തായാലും ഈ ബന്ധം തന്റെ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും ഇവര്‍ പറയുന്നു. 1995 നവംബറിനും 1997 മാര്‍ച്ചിനും ഇടയില്‍ പ്രസിഡണ്ട് ക്ലിന്റണുമായി ഒമ്പത് തവണ ഇവര്‍ ബന്ധപ്പെട്ടു എന്നാണ് വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്ന് ക്ലിന്റണ് പ്രസിഡണ്ട് സ്ഥാനം നഷ്ടമായിരുന്നു.
വിവാദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ജീവിതം ദുസ്സഹമായ മോണിക്ക സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടാനായി ലണ്ടനിലേക്ക് പോയി. ഇടയ്ക്ക് മോണിക്ക ലെവിന്‍സ്കി ആത്മകഥ എഴുതുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. ടി വി അഭിമുഖങ്ങളിലൂടെയും മാഗസിന് കോളങ്ങളിലൂടെയും വന്‍ ശ്രദ്ധയാകര്‍ഷിച്ച മോണിക്ക ലെവിന്‍സ്കി വാനിറ്റി ഫെയറിന് വേണ്ടി ഷെയിം ആന്‍ഡ് സര്‍വൈവല്‍ എന്ന തലക്കെട്ടിലൂടെയാണ് മനസുതുറക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications