കുരങ്ങന് ഒപ്പിച്ച കുസൃതി കാര്യമായി, നഷ്ടപ്പെടുത്തേണ്ടി വന്നത് 20 ജീവന്
കുരങ്ങനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ലിബിയയില്‍ 20 പേര് കൊല്ലപ്പെട്ടു. വളര്‍ത്തു കുരങ്ങന് പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് തുടക്കം.
ട്രിപ്പോളി: കനകം മൂലവും കാമിനി മൂലവും കലഹമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ കുരങ്ങനെ ചൊല്ലി കലഹമുണ്ടായി അത് സംഘര്‍ഷത്തിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചാലോ? എന്നാല്‍ അങ്ങനെ ഒരു സംഭവമുണ്ടായി. തെക്കന്‍ ലിബിയയിലെ സബഹയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
വളര്‍ത്തു കുരങ്ങന് ഒപ്പിച്ച പണിയില്‍ നഷ്ടമായിരിക്കുന്നത് 20 വിലപ്പെട്ട ജീവനാണ്. കുരങ്ങന് മറ്റൊരു ഗോത്രത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

അവ്ലദ് സുലൈമാന്‍ വിഭാഗക്കാരും ഗുദ്ദാദ്ഫ വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. ഗുദ്ദാദ്ഫ ഗോത്രക്കാരനായ ആളുടെ വളര്‍ത്തു കുരങ്ങന് വഴിയിലൂടെ കടന്നു പോവുകയായിരുന്ന അവ്ലദ് സുലൈമാന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ അവ്ലദ് സുലൈമാന്‍ വിഭാഗക്കാര്‍ കുരങ്ങനെയും ഗുദ്ദാദ്ഫ വിഭാഗക്കാരായ മൂന്നു പേരെയും വധിച്ചു.
ഇതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ടാങ്ക്, റോക്കറ്റ് എന്നിവ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിലാണ് 20 പേര് കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 50 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ സ്ത്രീകളും കുട്ടികളും വിദേശികളും ഉള്‍പ്പെടുന്നു.
പുറത്താക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ ഗോത്രമാണ് ഗുദ്ദാദ്ഫ ഗോത്രം. ഇരു വിഭാഗക്കാരും തമ്മില്‍ പാരമ്പര്യമായി വിരോധം നിലനിന്നിരുന്നു. കുരങ്ങനെ ചൊല്ലി ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications