കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങന്‍ ഒപ്പിച്ച കുസൃതി കാര്യമായി, നഷ്ടപ്പെടുത്തേണ്ടി വന്നത് 20 ജീവന്‍

കുരങ്ങനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ലിബിയയില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വളര്‍ത്തു കുരങ്ങന്‍ പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് തുടക്കം.

  • By Gowthamy
Google Oneindia Malayalam News

ട്രിപ്പോളി: കനകം മൂലവും കാമിനി മൂലവും കലഹമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ കുരങ്ങനെ ചൊല്ലി കലഹമുണ്ടായി അത് സംഘര്‍ഷത്തിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചാലോ? എന്നാല്‍ അങ്ങനെ ഒരു സംഭവമുണ്ടായി. തെക്കന്‍ ലിബിയയിലെ സബഹയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

വളര്‍ത്തു കുരങ്ങന്‍ ഒപ്പിച്ച പണിയില്‍ നഷ്ടമായിരിക്കുന്നത് 20 വിലപ്പെട്ട ജീവനാണ്. കുരങ്ങന്‍ മറ്റൊരു ഗോത്രത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

Monkey

അവ്‌ലദ് സുലൈമാന്‍ വിഭാഗക്കാരും ഗുദ്ദാദ്ഫ വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. ഗുദ്ദാദ്ഫ ഗോത്രക്കാരനായ ആളുടെ വളര്‍ത്തു കുരങ്ങന്‍ വഴിയിലൂടെ കടന്നു പോവുകയായിരുന്ന അവ്‌ലദ് സുലൈമാന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ അവ്‌ലദ് സുലൈമാന്‍ വിഭാഗക്കാര്‍ കുരങ്ങനെയും ഗുദ്ദാദ്ഫ വിഭാഗക്കാരായ മൂന്നു പേരെയും വധിച്ചു.

ഇതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ടാങ്ക്, റോക്കറ്റ് എന്നിവ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിലാണ് 20 പേര്‍ കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 50 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ സ്ത്രീകളും കുട്ടികളും വിദേശികളും ഉള്‍പ്പെടുന്നു.

പുറത്താക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ ഗോത്രമാണ് ഗുദ്ദാദ്ഫ ഗോത്രം. ഇരു വിഭാഗക്കാരും തമ്മില്‍ പാരമ്പര്യമായി വിരോധം നിലനിന്നിരുന്നു. കുരങ്ങനെ ചൊല്ലി ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

English summary
Pet monkey pulled off girl's headscarf igniting days of tribal fighting in the south, killing at least 20 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X