ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങ്; ട്രാൻസ്ഫോമറിൽ കയറി ചെയ്തത് ചില്ലറക്കാര്യമല്ല..
കൊളമ്പോ: ശ്രീലങ്കയുടെ വൈദ്യുത സബ് സ്റ്റേഷനിൽ കുരങ്ങ് അതിക്രമിച്ചുകയറി. ചില്ലറ പ്രശ്നമല്ല ഈ കുരങ്ങ് ഉണ്ടാക്കിയത്. രാജ്യത്തെ മുഴുവൻ ഈ കുരങ്ങ് ഇരുട്ടിലാക്കി. ഞായറാഴ്ച രാവിലെ 11. 30 മുതൽ തുടങ്ങിയ വൈദ്യുതി തടസ്സം ചൊവ്വാഴ്ചയും പരിഹരിക്കാൻ ആയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഒരു കുരങ്ങ് ട്രാൻസ്ഫോർമറിൽ കയറിയതിനെ തുടർന്ന് വൈദ്യുത സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഊർജമന്ത്രി കുമാര ജയകൊടി പറഞ്ഞു. എത്രയും വേഗം സേവനം പുന സ്ഥാപിക്കാൻ എഞ്ചിനീയർമാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെക്കൻ കൊളംബിയയിലാണ് സംഭവം ഉണ്ടായത്. ചില പ്രദേശങ്ങളിലെ വൈദ്യുതി പുന സ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും പൂർണമായിം തകരാർ പരിഹരിക്കാനായിട്ടില്ല.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്ത് 90 മിനിറ്റ് വരെ പവർ കട്ട് തീരുമാനിച്ചിരിക്കുകയാണ് സിലോണിലെ വൈദ്യുത ബോർഡ്. രണ്ട് സ്ലോട്ടുകളിലായി ഉച്ചയ്ക്ക് മൂന്നിനും രാത്രി 9. 30 നുമാണ് പവർ കട്ട്. പെട്ടെന്ന് ഉണ്ടായ വൈദ്യതി മുടക്കം ലക്വിജ പവർ സ്റ്റേഷനിസെ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ കാരണമായെന്ന് വൈദ്യുത ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.യ
അതേ സമയം 2022 ലെ വേനൽക്കാലത്ത് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോൾ ശ്രീലങ്കക്കാർക്ക് മാസങ്ങളോളം വൈദ്യുതി തടസ്സം സഹിക്കേണ്ടിവന്നു. ഇന്ധന സ്റ്റേഷനുകളിൽ പെട്രോളും ഡീസലും തീർന്നു. താപ വൈദ്യുത നിലയങ്ങളിൽ ഒരോ ദിവസവും 13 മണിക്കൂർ വൈദ്യതി റേഷൻ ചെയ്യാൻ നിർബന്ധിതരായി.
അതേ സമയം വാഴപ്പഴത്തിനായി കുരങ്ങന്മാർ തമ്മിലുണ്ടായ അടികാരണം കഴിഞ്ഞ ഡിസംബറിൽ ബീഹാറിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബീഹാറിലെ റെയിൽ വേ ജം
ബീഹാറിലെ സമസ്തിപൂർ റെയിൽവേ ജംഗ്ഷനിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് കുരങ്ങൻമാർ തമ്മിൽ അടിയുണ്ടായത്. വഴക്കിനിടെ ദേഷ്യം കയറിയ കുരങ്ങുകളിൽ ഒന്ന് ഒരുവ വസ്തു എടുത്ത് മറ്റേ കുരങ്ങനെ എറിഞ്ഞു. ഇത് ചെന്ന് വീണത് ഓവർ ഹൈഡ് വയറിന് മുകളിലായിരുന്നു. ഇതോടെ ഷോർട്ട് സർക്യൂട്ട് ആവുകയും വയർ സ്റ്റേൽനിലെ ട്രെയിനിന്റെ ബോഗിയിലേക്ക് വീഴുകയും ചെയ്തു. ഇതോടെയാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ചെറിയ പ്രശ്നമൊന്നുമല്ല ഈ കുരങ്ങ് ഉണ്ടാക്കിയത്.












Click it and Unblock the Notifications