യുഎസില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; രോഗം കാനഡയില്‍ നിന്നെത്തിയ ആള്‍ക്ക്, ലക്ഷണങ്ങള്‍ അറിയാം
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്തിടെ കാനഡയില്‍ നിന്ന് എത്തയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം ഡസന്‍ കണക്കിന് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കുരങ്ങുപനി കേസുകള്‍ വര്‍ദ്ധിക്കുകകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .

സ്‌പെയിനില്‍ എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പോര്‍ച്ചുഗലില്‍ 20 പേര്‍ക്കും ബ്രിട്ടനില്‍ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, പലപ്പോഴും പനി, പേശിവേദന , ലിംഫ് നോഡുകള്‍ എന്നിവ പോലുള്ള പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കന്‍ പോക്‌സ് പോലുള്ള ചുണങ്ങു ഉണ്ടാകുന്നു. യു എസില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതായി സംശയമുണ്ട്.
മധ്യാഫ്രിക്കയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സൂചന. എന്നാല്‍ കൊവിഡിനെ പോലെ കുരങ്ങുപനി വ്യാപകമായി പടരാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ലൈംഗിക ബന്ധത്തിലൂടെയാണ് വൈറസ് പടരുന്നതെന്നാണ് സൂചന. വസൂരിയുമായി സാമ്യമുള്ള വൈറസാണ് കുരങ്ങുപനി പടര്‍ത്തുന്നത്. മുഖത്ത് കുരുക്കള്‍ ഉണ്ടാകുന്നതോടെയാണ് രോഗം തിരിച്ചറിയുക. പിന്നീട് ശരീരമാസകലം കുരുക്കളുണ്ടാകും. രോഗം ബാധിക്കുന്നവരില്‍ പത്തിലൊന്ന് പേര്‍ മരിക്കുമെന്നാണ് കണക്ക്.
യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ബ്രിട്ടനില്‍ നാല് കുരങ്ങുപനി കേസുകള്‍ കൂടി തിരിച്ചറിഞ്ഞു, ഇതോടെ ആകെ കേസുകളുടെ എണ്ണം ഏഴായി. ഏറ്റവും പുതിയ നാല് കേസുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കണ്ടെത്താന്‍ ആരോഗ്യ അധികാരികള്‍ അന്വേഷണം നടത്തുകയാണ്. അതില്‍ മൂന്നെണ്ണം ലണ്ടനിലാണ്. നാലുപേരും സ്വവര്‍ഗ്ഗാനുരാഗിയോ ബൈസെക്ഷ്വലോ ആണെന്ന് തിരിച്ചറിഞ്ഞു. ഇത്തരം വിഭാഗങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ രോഗം ബാധിച്ച വന്യമൃഗങ്ങളില്‍ നിന്ന് പിടിപെടുന്ന അപൂര്‍വ്വമായ, അണുബാധയാണ് മങ്കിപോക്‌സ്. ഈ രോഗം വസൂരിയുമായി ചില ബന്ധങ്ങളുണ്ട്, ഇത് പലപ്പോഴും മുഖത്ത് തുടങ്ങുന്ന ഒരു ചുണങ്ങു കാരണമാകുന്നു












Click it and Unblock the Notifications