10 ദിവസം, 12 രാജ്യങ്ങളിലായി 92 കുരങ്ങ് പനി കേസുകള്‍; അറിയേണ്ടതെല്ലാം
വാഷിംഗ്ടണ്‍: കുരങ്ങ് പനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. മെയ് 13 മുതല്‍ പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി തൊണ്ണൂറ്റി രണ്ട് കുരങ്ങ് പനി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ ഇനിയും വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗ വ്യാപനം തടയുന്നതിനായി, അണുബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളവരെ കൃത്യമായ വിവരങ്ങള്‍ അറിയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, കാനഡ, കുറഞ്ഞത് ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുരങ്ങ് പനി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി കുരങ്ങുകളില്‍ കണ്ടെത്തിയതിനാലാണ് ഈ രോഗത്തിന് ഈ പേര് ലഭിച്ചത്. ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

യുകെ, പോര്‍ച്ചുഗല്‍, സ്പെയിന് എന്നീ രാജ്യങ്ങളാണ് കുരങ്ങ് പനി ഗുരുതരമായി ബാധിച്ച യൂറോപ്പ്യന്‍ രാജ്യങ്ങള്‍. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഇറ്റലി, സ്വീഡന് എന്നീ രാജ്യങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലൈംഗികാരോഗ്യ ക്ലിനിക്കുകളില്‍ നിന്ന് ധാരാളം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മങ്കിപോക്സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണമാകുന്നത്. ഓര്‍ത്തോപോക്സ് വൈറസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് മങ്കി പോക്സ് വൈറസ്. 1958 ലാണ് കുരങ്ങ് പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പഠനത്തിനായി സൂക്ഷിച്ചിരുന്ന കുരുങ്ങുകളുടെ കോളനിയിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്.1970 ല്‍ കോംഗോയിലാണ് ആദ്യമായി മനുഷ്യരില്‍ കുരുങ്ങ് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വസൂരിക്ക് സമാനമാണ് മനുഷ്യരില്‍ ഉണ്ടാകുന്ന കുരുങ്ങ് പനിയുടെ ലക്ഷണങ്ങള്‍. പനി, തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ കുരുക്കള്‍ പൊങ്ങി വരികയും ചെയ്യും. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 7 മുതല്‍ 14 ദിവസത്തിനകം തന്നെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ചിലരില്‍ 5 മുതല്‍ 21 ദിവസമെടുക്കും കുരങ്ങ് പനിയുടെ ലക്ഷണള്‍ കാണിച്ചുതുടങ്ങാന്‍.
രണ്ട് മുതല്‍ നാല് ആഴ്ച വരെയാണ് കുരങ്ങ് പനി നിലനില്ക്കുക. വൈറസ് ബാധിച്ച മൃഗത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ മറ്റൊരു മനുഷ്യനിലേക്ക് ഈ രോഗം പടരാം. മൂക്ക്, കണ്ണ്, വായ, ശ്വാസനാളം, ശരീരത്തിലെ മുറിവുകള്‍ എന്നിവയിലൂടെ വൈറസ് ബാധയുണ്ടാകും.
നിലവില്‍ കുരങ്ങ് പനിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വസൂരി, ആന്റി വൈറല്‍, വിഐജി എന്നീ വാക്സിനുകളാണ് ഇപ്പോല്‍ നല്‍കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications