
കുരങ്ങ് പനിയുടെ പേര് മാറ്റിയേക്കും; പുതിയ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് ഡബ്ലുഎച്ച്ഒ
ജനീവ/ സ്വിറ്റ്സർലൻഡ്: യൂറോപ്പിലാകെമാനം പടർന്നു പിടിക്കുന്ന കുരങ്ങുപനിയുടെ പേര് മാറ്റിയേക്കും എന്ന് സൂചന. പനി പടർന്നുപിടിക്കുന്നത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കണമോ എന്ന് നിർണ്ണയിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിളിച്ചു കൂട്ടുന്ന യോ ഗത്തിൽ പേരുമാറ്റവും ചർച്ചയായേക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. രോഗത്തിന് ഇടാൻ "വിവേചനരഹിതവും കളങ്കപ്പെടുത്താത്തതുമായ" ഒരു പേരിനായി തിരയുകയാണ് ആരോഗ്യ വിദഗ്ദർ.
പുതിയ പേരിനെക്കുറിച്ച് എത്രയും വേ ഗം പ്രഖ്യാപനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. തങ്ങളുടെ പങ്കാളികളുമായും വിദഗ്ധരുമായും ചർച്ചകൾ നടന്നുകൊണ്ട് ഇരിക്കുകയാണെന്നും ഗെബ്രിയേസസ് പറഞ്ഞു. ലോകമെമ്പാടുമുള്ള 30 ശാസ്ത്രജ്ഞരുടെ സംഘം പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പേര് പരിശോധിക്കാനുള്ള തീരുമാനം. മുഖ്യധാരാ മാധ്യമങ്ങളിൽ രോ ഗത്തെ പ്രതിനിധീകരിക്കാനായി ആഫ്രിക്കൻ രോഗികളുടെ ഫോട്ടോകൾ തുടർച്ചയായ ഉപയോഗിച്ചിരുന്നു എന്നും ഇവർ പറയുന്നു. കുരങ്ങ് പനിയെന്ന് പേര് നൽകി ഒരു വിഭാ ഗം ആളുകളുടെ മാത്രം ചിത്രങ്ങൾ നൽകുന്നത് ശരിയല്ല എന്നാണ് ഇവരുടെ അഭിപ്രായം.
ഈ സാഹചര്യത്തിലാണ് രോ ഗത്തിന്റെ പേര് മാറ്റാൻ ആലോചിക്കുന്നത്. നിലവിൽ മധ്യ ആഫ്രിക്കൻ (കോംഗോ ബേസിൻ) ക്ലേഡ്, വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് എന്നീ രണ്ട് വിഭാ ഗങ്ങളായി തിരിച്ചാണ് ലോകാരോഗ്യ സംഘടന വൈറസിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. "പുതിയ ആഗോള പൊട്ടിത്തെറിയുടെ ഉത്ഭവം ഇപ്പോഴും അജ്ഞാതമാണ്. വളരെ വേ ഗത്തിലാണ് ഇപ്പോൾ രോ ഗം പടർന്ന് പിടിക്കുന്നത്. ചില മാധ്യമ റിപ്പോർട്ടികൾ പറയുന്നത് ഇപ്പോൾ കാണുന്ന പൊട്ടിത്തെറിക്ക് ഉത്ഭവം ആഫ്രിക്കയോ പശ്ചിമാഫ്രിക്കയോ നൈജീരിയയോ ആയിരിക്കാം എന്നാണ്." ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. നിഷ്പക്ഷവും വിവേചനരഹിതവും കളങ്കപ്പെടുത്താത്തതുമായ ഒരു പേര് ഈ രോ ഗത്തിന് ആവശ്യമാണെന്നും ഇദ്ദേഹം പറഞ്ഞു.
അതേ സമയം നിലവിൽ ലോകത്താകെമാനം 39 രാജ്യങ്ങളിലായി ഈ വർഷം 1,600-ലധികം കേസുകളും. 1,500 ഓളം സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കണോ എന്നും ലോകാരോഗ്യ സംഘടന ആലോചിക്കുന്നുണ്ട്. അപൂർവ രോഗം ആഗോള രാജ്യങ്ങൾക്ക് തുടർച്ചയായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലാണ് സാധാരണയായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1958ൽ ആദ്യമായി കുരങ്ങുകളിൽ സ്ഥിരീകരിച്ച കുരങ്ങ് പനി 1970ലാണ് ആദ്യമായി മനുഷ്യരിൽ കണ്ടെത്തിയത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങ് പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഇതിന് പിന്നാലെ ചിക്കൻ പോക്സിന് സമാനമായ രീതിയിൽ മുഖത്തും ശരീരത്തും കുമിളകൾ പ്രത്യക്ഷപ്പെടും.