നാലായിരം സ്ത്രീകളുടെ ജാരന്!!! പോണ് താരം കോടതിയില്‍ പറഞ്ഞ ന്യായം... ആരാണ് റോണ്‍ ജെറെമി?
ലോസ് ആഞ്ജലീസ്: പോണ് താരങ്ങള്‍ ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരാണ്. മറ്റേതൊരു സിനിമ താരത്തേയും പോലെ തങ്ങളും അഭിനേതാക്കളാണ് എന്നും ഇത് തങ്ങളുടെ ജോലിയാണ് എന്നും ആണ് പല പോണ് താരങ്ങളും പറഞ്ഞിട്ടുള്ളത്.
പുരുഷ പോണ് താരങ്ങളുടെ തലതൊട്ടപ്പന് എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് റോണ്‍ ജെറമി. ഇപ്പോള്‍ 67 വയസ്സുള്ള ഈ മനുഷ്യന് ആയിരത്തു എഴുനൂറില്പരം പോണ് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. റോണ്‍ ജെറമിയുടെ അപദാനങ്ങളല്ല ഇപ്പോഴത്തെ വാര്‍ത്ത, ഇയാള്‍ക്കെതിരെയുള്ള ലൈംഗിക പീഡന പരാതികളാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പരാതിയുമായി 17 സ്ത്രീകള്‍
റോണ്‍ ജെറെമിയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് മൊത്തം 17 സ്ത്രീകള്‍ ആണ്. ആദ്യം നാല് സ്ത്രീകള്‍ ആയിരുന്നു പരാതി നല്‍കിയത്. പിന്നീട് 13 പേര് കൂടി പരാതിയുമായി രംഗത്ത് വരികയായിരുന്നു. ഇവരില്‍ ഒരാള്‍ 15 വയസ്സുകാരിയാണ്.

റൊണാള്‍ഡ് ജെറെമി ഹയാത്ത്
റൊണാള്‍ഡ് ജെറമി ഹയാത്ത് എന്നാണ് റോണ്‍ ജെറമിയുടെ മുഴുവന്‍ പേര്. ആദ്യ നാല് സ്ത്രീകളുടെ പരാതിയില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോടതിയില്‍ ഹാജരായിരുന്നു. അതിന് ശേഷം ആണ് ഇപ്പോള്‍ പുതിയതായി 13 പരാതികള്‍ കൂടി ഉയര്‍ന്നിരിക്കുന്നത്.

ബലാത്സംഗം ഉള്‍പ്പെടെ
ബലാത്സംഗം ഉള്‍പ്പെടെയുള്ള പരാതികള്‍ ആണ് റോണ്‍ ജെറമിയ്ക്ക് എതിരെയുള്ളത്. 25 ഉം 30 വയസ്സുള്ള യുവതികള്‍ ആണ് ബലാത്സംഗ പരാതി ഉന്നയിച്ചിരിക്കുന്നത്. ലൈംഗികാതിക്രമത്തിനാണ് മറ്റ് രണ്ട് പരാതികള്‍. പുതിയ പരാതികളിലും ബലാത്സംഗം മുതല്‍ ലൈംഗികാതിക്രമം വരെയുള്ള കുറ്റകൃത്യങ്ങളാണുള്ളത്.

2004 ല്‍
ആദ്യ നാല് പരാതികളില്‍ പറയുന്ന സംഭവങ്ങള്‍ നടന്നിട്ടുള്ളത് 2014 നും 2019 നും ഇടയില്‍ ആണ്. എന്നാല്‍ അവസാനം പരാതിയുന്നയിച്ച സ്ത്രീകള്‍ 2004 ല്‍ നടന്ന അതിക്രമങ്ങളെ കുറിച്ചാണ് പറയുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 250 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടും ഈ പോണ് താരത്തിന് എന്ന് ഉറപ്പാണ്.

4,000 സ്ത്രീകളുടെ ജാരന്
കോടതിയില്‍ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയായിരുന്നു റോണ്‍ ജെറമിയുടെ അഭിഭാഷകന്. നാലായിരത്തില്‍ അധികം സ്ത്രീകളുടെ ജാരന് ആയിരുന്നു റോണ്‍ എന്നും സ്ത്രീകള്‍ ഇയാളുടെ അടുത്തേക്ക് വന്ന് പതിക്കുകയാണ് പതിവ് എന്നും ആയിരുന്നു അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.

ഗിന്നസ് റെക്കോര്‍ഡിന് ഉടമ
താന്‍ ഒരിക്കലും ആരേയും ബലാത്സംഗം ചെയ്യില്ല എന്നാണ് റോണ്‍ ജെറമി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുമ്പ് പറഞ്ഞിട്ടുളളത്. ലോകത്തില്‍ ഏറ്റവും അധികം പോണ് സിനിമകളില്‍ അഭിനയിച്ചതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡും റോണ്‍ ജെറമിയുടെ പേരിലാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications