കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയ്ക്ക് നഷ്ടമായത് 290 പൈതൃക സ്മാരകങ്ങള്‍

  • By Sruthi K M
Google Oneindia Malayalam News

ദമാസ്‌കസ്: ഐഎസ് ഭീകരര്‍ യുദ്ധക്കളമാക്കിയ സിറിയയില്‍ 290 സാംസ്‌കാരിക-പൈതൃക സ്മാരകങ്ങളാണ് തകര്‍ന്നടിഞ്ഞത്. ഉപഗ്രഹ ചിത്രങ്ങള്‍ വഴിയാണ് ഈ കണക്കുകള്‍ ഐക്യരാഷ്ട്രസഭ കണ്ടെത്തിയത്. 24 അതിപുരാതന സ്മാരകങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിട്ടുണ്ടെന്നാണ് യുഎന്നിന്റെ ട്രെയ്‌നിംഗ് ആന്‍ഡ് റിസര്‍ച്ച് ആം വ്യക്തമാക്കുന്നത്.

സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ 189 സാംസ്‌കാരിക പൈതൃകങ്ങള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. സ്മാരകങ്ങളുടെ ശേഷിപ്പുകള്‍ ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ 77 സ്മാരകങ്ങള്‍ ചെറിയ രീതിയിലും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

loggia

ആദിമ മനുഷ്യ നാഗരികതയുടെ അടയാളങ്ങള്‍ രേഖപ്പെടുത്തിയ അമൂല്യ നിര്‍മിതികള്‍പോലും ഉടഞ്ഞു പോയിട്ടുണ്ട്. യുനെസ്‌കോ പൈതൃക സ്മാരക പട്ടികയില്‍ ഇടം നേടിയ നിര്‍മ്മിതികളും സിറിയയ്ക്ക് നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചരിത്ര പ്രധാന നഗരങ്ങളില്‍ ഒന്നായ അലിപ്പോയില്‍ ആണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്.

അലിപ്പോയിലെ ഉമവി മസ്ജിദ് പോലും തകര്‍ന്നിട്ടുണ്ട്. പ്രാചീന നഗരമായ ബോര്‍സയിലെ പ്രധാന സ്മാരകങ്ങളെല്ലാം തകര്‍ന്നടിഞ്ഞിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. പ്രാചീന ശീലാസ്ഥാപനങ്ങളുടെ നഗരം എന്നു പേരു കേട്ട സിറിയയ്ക്ക് നഷ്ടമായത് മനുഷ്യ ജീവനുകള്‍ മാത്രമല്ല, പ്രാചീന മനുഷ്യ നിര്‍മ്മിതികള്‍ കൂടിയാണ്.

English summary
UN says 290 heritage sites in Syria damaged by war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X