കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ ഏറ്റവുമധികം മരിച്ചുവീണത് ബ്രിട്ടനില്‍, ഇന്ത്യയേക്കാള്‍ കൂടുതല്‍, സംസ്‌കാര ചടങ്ങുകള്‍!

Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യക്കാര്‍ ഏറ്റവുമധികം മരിച്ച സ്ഥലം സ്വാഭാവികമായും നാം ചിന്തിക്കുക ഇന്ത്യയായിരിക്കും എന്നാണ്. എന്നാല്‍ കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മരണനിരക്ക് ആകെ ആയിരത്തില്‍ താഴെയാണ്. എന്നാല്‍ ആയിരത്തിന് മുകളില്‍ ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാരണം ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ മെഡിക്കല്‍ പഠനങ്ങള്‍ പ്രകാരം ബ്രിട്ടനില്‍ കൂടുതലായി ഇന്ത്യക്കാര്‍ മരിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ ഇതുവരെ 20732 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് ആശുപത്രി കണക്കാണ്.

1

ബ്രിട്ടനിലെ മരണനിരക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതിലും എത്രയോ കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്നിരട്ടിയോളം കേസുകളും മരണനിരക്കും കുറവാണ്. കെയര്‍ ഹോമുകളും സാധാരണ വീടുകളിലും മരിച്ചവരുടെ എണ്ണം എത്രയോ കൂടുതലാണ്. ഇതൊന്നും ഔദ്യോഗികമായി കൊറോണയുമായി ബന്ധപ്പെട്ട മരണമായി രേഖപ്പെടുത്തിയിട്ടില്ല. 50 ശതമാനത്തോളം മരണനിരക്ക് ഇനിയും ബ്രിട്ടനില്‍ കൂടുമെന്ന് സൂചന. അതിനുള്ളില്‍ 23000 മരണങ്ങള്‍ ബ്രിട്ടന്‍ പിന്നിടുമെന്നാണ് സൂചന. കൊറോണയെ തുടര്‍ന്ന് ബ്രിട്ടനില്‍ ഏറ്റവും ബാധിക്കപ്പെട്ട വിഭാഗം ന്യൂനപക്ഷങ്ങളാണ്. സാധാരണ ജനങ്ങളേക്കാള്‍ എത്രയോ മുകളിലാണ് ന്യൂനപക്ഷങ്ങള്‍ക്കേറ്റ രോഗബാധയെന്ന് ഡോ ചാന്ദ് നാഗ്‌പോള്‍ പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അധ്യക്ഷനാണ് അദ്ദേഹം.

ബ്രിട്ടനില്‍ ഐസിയുവില്‍ കഴിയുന്ന 40 ശതമാനം പേരും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവരാണ്. കറുത്തവര്‍ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, എന്നിവരാണ് കൂടുതലാണ്. ഏഷ്യക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് നാഗ്‌പോള്‍ പറയുന്നു. ഐസിയുവില്‍ കിടക്കുന്ന അത്രയും ശതമാനം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് മരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യക്കാര്‍ക്കോ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കോ ഐസിയുവില്‍ കിടന്ന് പെട്ടെന്ന് രോഗം മാറുന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരും ന്യൂനപക്ഷങ്ങളെ കുറിച്ച് വലിയ ഗൗരവത്തോടെ കാണുന്നില്ലെന്ന് ആരോപണമുണ്ട്. മരണനിരക്ക് വര്‍ധിപ്പിക്കുമെന്ന തോന്നല്‍ പോലും പലര്‍ക്കുമില്ല. അതായത് ഇനിയും 10000 മരണങ്ങള്‍ കൂടി കൂടുതലായി ഉണ്ടാവുമെന്നാണ് നാഗ്‌പോള്‍ അടക്കമുള്ളവര്‍ സൂചിപ്പിക്കുന്നത്.

ബ്രിട്ടനില്‍ ഈ മരണനിരക്ക് കൂടി ചേരുന്നതോടെ 33000 മരണങ്ങളുണ്ടാവും. അധികമായി വരുന്ന മരണങ്ങളില്‍ അധികവും ഇന്ത്യക്കാരാണ്. ബ്രിട്ടനില്‍ 1.5 മില്യണ്‍ ഇന്ത്യക്കാരാണ് ഉള്ളത്. കറുത്ത വര്‍ഗക്കാര്‍ കഴിഞ്ഞാല്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതലുള്ള ന്യൂനപക്ഷമാണ് ഇന്ത്യക്കാര്‍. കറുത്ത വര്‍ഗക്കാര്‍ 1.9 മില്യണോളം പേരുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ദക്ഷിണേഷ്യയില്‍ നിന്നുള്ളവരാണ് ബ്രിട്ടനില്‍ കൂടുതലുള്ളത്. ബ്രിട്ടീഷുകാരേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ത്യക്കാര്‍ ഇവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരത്തോളം ഇന്ത്യക്കാര്‍ മരിച്ചെന്നാണ് സൂചന. ഇത് വര്‍ധിക്കാനാണ് സാധ്യത.

ലണ്ടനാണ് ബ്രിട്ടനിലെ കൊറോണ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്നത്. ഇന്ത്യക്കാര്‍ ഏറ്റവുമധികം താമസിക്കുന്നത് ലണ്ടനിലാണ്. ഇന്ത്യന്‍ വെംബ്ലി, ഹാരോ, ഈലിംഗ്, സൗത്താള്‍ എന്നിവ കൊറോണയുടെ പിടിയിലാണ്. ബ്രെന്‍ഡിലാണ് ഏറ്റവും രൂക്ഷമായ അവസ്ഥ. ഇന്ത്യന്‍ കുടുംബങ്ങളില്‍ നിന്ന് ധാരാളമായി ശവസംസ്‌കാര ചടങ്ങുകള്‍ക്കായി പുരോഹിതന്‍മാരെയും മറ്റും സമീപിക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. ഗുരുദ്വാര, ക്ഷേത്രങ്ങള്‍, സംസ്‌കാര കേന്ദ്രങ്ങള്‍ എന്നിവ നിരവധി പേര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകള്‍ ചെയ്ത് കൊടുക്കുന്നത്. ഇത് മരണനിരക്കിന്റെ തോത് വ്യക്തമാക്കുന്നതാണ്. ലണ്ടനില്‍ ഓരോ ദിവസും ഇന്ത്യന്‍ സമൂഹത്തിന് വലിയ തോതിലുള്ള നഷ്ടമാണ് നേരിടുന്നത്.

English summary
more indians died in britain than india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X