കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാർത്ഥനക്കെത്തിയവർക്ക് കൊവിഡ്: സൌദിയിൽ കൂടുതൽ പള്ളികൾ അടച്ചിട്ടു, നിയന്ത്രണങ്ങൾ ഉയർത്തി

Google Oneindia Malayalam News

റിയാദ്: പ്രാർത്ഥനയ്ക്കെത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സൌദി അറേബ്യയിൽ പള്ളികള്‍ കൂട്ടത്തോടെ അടച്ചിട്ടു. ആരാധകരിൽ വൈറസ് ബാധയുണ്ടായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 പള്ളികളാണ് അടച്ചിട്ടിട്ടുള്ളത്. തിങ്കള്‍, ബുധൻ ദിവസങ്ങളിലാണ് രാജ്യത്ത് ഇത്രയധികം പള്ളികള്‍ അടച്ചിടുന്നത്. ഇതോടെ അടച്ചിട്ട പള്ളികളുടെ എണ്ണം 32 ആയി ഉയർന്നിട്ടുണ്ട്. മുമ്പ് അടച്ച 32 പള്ളികളിൽ 13 എണ്ണം അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നതായി മന്ത്രാലയം അറിയിച്ചു.

പറവൂരിന് പകരം പിറവം, കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍, തോറ്റ സീറ്റുകള്‍ വിടാന്‍ സിപിഐ!!പറവൂരിന് പകരം പിറവം, കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍, തോറ്റ സീറ്റുകള്‍ വിടാന്‍ സിപിഐ!!

ആരാധകർക്ക് രോഗം

ആരാധകർക്ക് രോഗം


പള്ളിയിലെത്തിയ ആരാധകരിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള 10 പള്ളികൾ താൽക്കാലികമായി അടച്ചതായും വാദി അൽ ദാവസീറിന്റെ ഗവർണറേറ്റിൽ കൊവിഡ് മൂലം ഒരു മ്യൂസിൻ മരിച്ചതായും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 കുടുതൽ നഗരങ്ങളിൽ

കുടുതൽ നഗരങ്ങളിൽ

സൌദിയിലെ വിശുദ്ധ നഗരങ്ങളായ മക്കയിലെയും മദീനയിലെയും അരാർ, ജസാൻ, അൽ ഇഹ്സ, അസിർ എന്നിവിടങ്ങളിലാണ് പള്ളികൾ അടച്ചിട്ടുള്ളതെന്നാണ് ഒകാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ലക്ഷണങ്ങളുള്ള ആരാധകർ പള്ളിയിൽ പോകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

നിർദേശങ്ങൾ

നിർദേശങ്ങൾ

പള്ളികളിൽ മുഖംമൂടി ധരിക്കുക, വ്യക്തിപരമായ പ്രാർത്ഥനകൾ ഉപയോഗിക്കുക, പരസ്പരം അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള വൈറസ് വിരുദ്ധ മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം ആരാധകരെ ഓർമ്മിപ്പിച്ചു. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുമോ എന്ന ആശങ്കകൾക്കിടയിലാണ് രാജ്യത്ത് പള്ളികൾ വീണ്ടും അടയ്ക്കാമെന്ന് കഴിഞ്ഞ ആഴ്ച ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൽത്തീഫ് ബിൻ അബ്ദുൽ അസീസ് മുന്നറിയിപ്പ് നൽകിയത്.

Recommended Video

cmsvideo
Dr Manoj Vellanad about his vaccine experience
 അണുനശീകരണം

അണുനശീകരണം

അടച്ചുപൂട്ടിയ പള്ളികളിൽ എട്ടെണ്ണം റിയാദ് പ്രവിശ്യയിലാണ്. നാലെണ്ണം റിയാദിലും അവശേഷിക്കുന്ന പള്ളികൾ ദിലം, വാദി ദവാസിർ, ഹുറൈംല എന്നിവിടങ്ങളലാണ് സ്ഥിതി ചെയ്യുന്നത്. സൌദിയുടെ കിഴക്കൻ പ്രവിശ്യയിലുള്ള ബഖൈഖിലും ദക്ഷിണ സൌദിയിലെ തത്ലീത്തിലും അൽജൌഫിലും പള്ളികൾ അടച്ചിട്ടിട്ടുണ്ട്. പള്ളികൾ അണുവിമുക്തമാക്കി തുറന്ന് നൽകുന്നതിനായി പ്രത്യേക സമിതിയും രാജ്യത്ത് പ്രവർത്തിച്ചുവരുന്നുണ്ട്.

English summary
More mosques shut over Coronavirus outbreak in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X