Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയ്ക്ക് ഞെട്ടൽ!! ഭയപ്പെട്ടത് സംഭവിച്ചു.. 24 ന് മണിക്കൂറിനിടെ പുതിയ 99 കേസുകൾ!!

ബെയ്ജിങ്; കൊവിഡ് പരീക്ഷണ കാലം കഴിഞ്ഞ് 76 ദിവസത്തിന് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈനയിലെ വുഹാനിലെ ലോക്ക് ഡൗൺ പിൻവലിച്ചത്. ഇപ്പോൾ മാളുകളും ഷോപ്പിങ്ങ് സെന്ററുകളുമെല്ലാം സജീവമായി. യാത്ര സംവിധാനങ്ങളും ഫാക്ടറികളുമെല്ലാം പ്രവൃത്തിച്ച് തുടങ്ങിയിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടയിൽ രാജ്യത്തെ വീണ്ടും ഞെട്ടിച്ച് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷണമില്ലാത്തവരിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ഏറെ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്‌

 പിടിമുറുക്കി കൊവിഡ്

പിടിമുറുക്കി കൊവിഡ്

ലോകത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയെക്കാളും മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അമേരിക്ക. ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലുമെല്ലാം കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

 പുതിയ കേസുകൾ

പുതിയ കേസുകൾ

എന്നാൽ മറ്റ് ലോകരാജ്യങ്ങളിൽ കൊവിഡ് പിടിമുറുക്കുമ്പോൾ ചൈനയിൽ സ്ഥിതി നിയന്ത്രണവിധേയമായി. രോഗബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും വലിയ കുറവ് വന്നതോടെ രോഗത്തെ കീഴടക്കിയ ആശ്വാസത്തിലായിരുന്നു രാജ്യം. എന്നാൽ വീണ്ടും ആശങ്ക പടർത്തിയിരിക്കുകയാണ് പുതിയ കേസുകൾ.

 കൊവിഡ് ബാധിതർ

കൊവിഡ് ബാധിതർ

99 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 63 പേരിലും രോഗലക്ഷണങ്ങൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല .ഇതോടെ 82,052 പേരിലാണ് ചൈനയിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതിൽ 97 കേസുകളും ചൈനയ്ക്ക് പുറത്ത് നിന്ന് വന്നവർക്കാണ് സ്ഥിരീകരിച്ചത്.

 പുറത്ത് നിന്ന് എത്തിയവർ

പുറത്ത് നിന്ന് എത്തിയവർ

രോഗലക്ഷണമില്ലാത്ത 63 പേരിൽ 12 കേസുകളും ഇത്തരത്തിൽ പുറത്ത് നിന്ന് എത്തിയവർക്കാണ്. ചൈനയ്ക്ക് പുറത്ത് നിന്ന് എത്തിയ 1280 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 481 പേർ രോഗമുക്തി നേടി. 799 പേർ ഇപ്പോഴും ചികിത്സയിലാണ്. 36 പേർക്ക് രോഗം ഗുരുതരമാണ്.

 നിയന്ത്രണങ്ങൾ തുടരണം

നിയന്ത്രണങ്ങൾ തുടരണം

പനിയോ ജലദോഷമോ പോലുള്ള രോഗലക്ഷണങ്ങൾ ഇവരിൽ ആർക്കും ഉണ്ടായിരുന്നില്ലെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി.ഇതോടെ ഇളവുകൾക്കിടയിലും നിയന്ത്രണങ്ങൾ തുടരണമെന്ന നിർദ്ദേശമാണ് പൗരൻമാർക്ക് നൽകിയിരിക്കുന്നത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

 ഇരട്ടയിയായി

ഇരട്ടയിയായി

നിലവിൽ വിദേശത്ത് നിന്ന് എത്തുന്ന ചൈനീസ് പൗരൻമാരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ താമസിപ്പിച്ചതിന് ശേഷമാണ് വീടുകളിലേക്ക് വിടുന്നത്. രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മുമ്പുള്ള ദിവസത്തെക്കാള്‍ ഇരട്ടിയാകുന്നത് കൊവിഡിന്റെ രണ്ടാം വരവാണിതെന്ന ആശങ്കയിലാണ് ലോകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+