കണ്ണുകള്‍ മൂടിക്കെട്ടി, കൈകള്‍ ബന്ധിച്ച് മരണത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് ഐസിസ് ക്രൂരത
ബാഗ്ദാദ്: തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ശക്തമായ ശിക്ഷാവിധി നടപ്പിലാക്കുന്ന ഐസിസ് റംസാന്‍ മാസത്തില്‍ ഒട്ടേറെ കൊടുംക്രൂരതകളാണ് ചെയ്ത് കൂട്ടുന്നത്. ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയാതിരിയ്ക്കാന്‍ ക്രൂരമായ ശിക്ഷകള്‍ പരസ്യമായി നല്‍കുന്നതും ഐസിസ് ഭീകരരുടെ പതിവാണ്. സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷയാണ് ഐസിസ് നല്‍കുന്നത്.
സ്വവര്‍ഗാനുരാഗക്കുറ്റം ആരോപിച്ച് തടവിലാക്കിയ നാല് യുവാക്കളെ നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞാണ് ഐസിസ് വധശിക്ഷ നടപ്പാക്കിയത്. വധിയ്ക്കും മുന്‍പ് കെട്ടിടത്തിന്റെ ഉയരവും മറ്റും തടവുകാര്‍ക്ക് കാട്ടിക്കൊടുക്കുന്നു.
അതിന് ശേഷം കൈകകളും കാലുകളും ബന്ധിയ്ക്കുകയും കണ്ണുകള്‍ മൂടിക്കെട്ടുകയും ചെയ്യുന്നു. തുടര്‍ന്ന് തടവുകാരനെ ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് വലിച്ചെറിയുന്നു. വധശിക്ഷയുടെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ ഐസിസ് പ്രചരിപ്പിയ്ക്കുന്നു...

കൊലക്കുറ്റം
ഐസിസ് അധീന പ്രദേശങ്ങളില്‍ സ്വവര്‍ഗാനുരാഗം കൊലക്കുറ്റമാണ്

സിറിയയില്‍
സിറിയയിലെ ഫലൂജയില്‍ നാല് യുവാക്കളെ ഐസിസ് നാല് നില കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് കൊന്നു. മുന്‍പ് റാഖയില്‍ സമാനമായ രീതിയില്‍ യുവാക്കളെ ഐസിസ് കൊന്നു

ചിത്രങ്ങള്‍
വധശിക്ഷയുടെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങളും ഐസിസ് പുറത്തുവിട്ടു. ശരീരഭാഗങ്ങള്‍ ചി്ന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍

വിചാരണ
ഐസിസിന്റെ പരസ്യവിചാരണകളില്‍ കാണുന്ന ആള്‍ക്കൂട്ടമൊന്നും ഈ ചിത്രങ്ങളില്‍ ഇല്ല

റംസാന്‍
റംസാന്‍ മാസമായതിനാല്‍ തന്നെ കൂടുതല്‍ തടവുകാരുടേയും ശിക്ഷ ഐസിസ് നടപ്പാക്കും.


Click it and Unblock the Notifications