കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോഡിലേക്ക് കണ്ണുനട്ട് ദുബായ്... തുണയാകുമോ ഇന്ത്യക്കാര്‍; ഇതുവരെ എത്തിയത് 10.12 മില്യണ്‍ പേര്‍

Google Oneindia Malayalam News

ദുബായ്: യു എ ഇ എന്നും ഇന്ത്യക്കാരുടെ ഇഷ്ട ഗള്‍ഫ് രാജ്യമാണ്. വര്‍ഷം തോറും നിരവധി പേരാണ് ദുബായില്‍ ജോലിക്കും സന്ദര്‍ശനത്തിനുമായി എത്തുന്നത്.ആ കണക്കിനെ ഒന്നുകൂടി ഉറപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ യു എ ഇ. ഈ വര്‍ഷം ആദ്യത്തെ 9 മാസം ദുബായിലെത്തിയിരിക്കുന്നത് 10 ദശലക്ഷത്തിലധികം വിദേശികളാണ്.

ഇതില്‍ 10 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണ് എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.85 മില്യണ്‍ സന്ദര്‍ശകരാണ് ദുബായില്‍ എത്തിയിരുന്നത്. ഇത്തവണ 10.12 മില്യണ്‍ സന്ദര്‍ശകരെയാണ് ദുബായിക്ക് ലഭിച്ചത്. ഇത് 162.8 ശതമാനം വളര്‍ച്ചയെ സൂചിപ്പിക്കുന്നു എന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം ദുബായ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കില്‍ പറയുന്നു.

1

കൊവിഡിന് മുന്‍പ് 2019 ലെ മൊത്തം അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം 12.08 ദശലക്ഷമായിരുന്നു. ഇത്തവണ 9 മാസം കൊണ്ട് 10.12 ദശലക്ഷമായതിനാല്‍ ഇത് ദുബായുടെ ടൂറിസം മേഖലയുടെ ശക്തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ 2 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ ദുബായിലേക്ക് എത്തി.

എന്നേയും ഒത്തുകളിയേയും ബന്ധിപ്പിക്കരുത്; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും ധോണിഎന്നേയും ഒത്തുകളിയേയും ബന്ധിപ്പിക്കരുത്; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും ധോണി

2

കഴിഞ്ഞ ഒമ്പത് മാസങ്ങളില്‍, ജിസിസിയില്‍ നിന്ന് 23 ശതമാനം പേര്‍ ദുബായിലെത്തി. പടിഞ്ഞാറന്‍ യൂറോപ്പ് 20 ശതമാനം, ദക്ഷിണേഷ്യ 17 ശതമാനം, മേന 12 ശതമാനം, റഷ്യ, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സംസ്ഥാനങ്ങളും കിഴക്കന്‍ യൂറോപ്പും 11 ശതമാനം, അമേരിക്ക 7 ശതമാനം, ആഫ്രിക്ക 6 ശതമാനം, വടക്കേ ഏഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ 4 ശതമാനം, ഓസ്ട്രേലിയ 1 ശതമാനം എന്നിങ്ങനെയാണ്.

'അമ്മ മരിച്ചിട്ട് ഒരുമാസം, സിനിമക്ക് പോയത് ബിജെപി പ്രസിഡന്റിനോടുള്ള വിരോധം കൊണ്ടോ', സന്ദീപ് വാര്യരുടെ മറുപടി'അമ്മ മരിച്ചിട്ട് ഒരുമാസം, സിനിമക്ക് പോയത് ബിജെപി പ്രസിഡന്റിനോടുള്ള വിരോധം കൊണ്ടോ', സന്ദീപ് വാര്യരുടെ മറുപടി

3

ഇന്ത്യയില്‍ നിന്ന് 1.24 ദശലക്ഷം, ഒമാന്‍ 1.05 ദശലക്ഷം, സൗദി അറേബ്യ 907,000, യുകെ 720,000, റഷ്യ 454,000, യുഎസ് 391,000, പാകിസ്ഥാന്‍ 279,000, ഫ്രാന്‍സ് 269,000, ജര്‍മ്മനി 268,000, ഇറാന്‍ 247,000 എന്നിങ്ങനെയാണ് രാജ്യങ്ങളുടെ കണക്ക്. 2019 നെ അപേക്ഷിച്ച് കൂടുതല്‍ ഒമാനികളും റഷ്യക്കാരും ദുബായില്‍ പര്യടനം നടത്തിയിട്ടുണ്ട്.

'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍

4

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ഷം തോറും ഏറ്റവും വലിയ കുതിച്ചുചാട്ടം ഒമാനില്‍ നിന്നാണ് 715 ശതമാനം. ഇന്ത്യ, ഫ്രാന്‍സ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവ് കൊവിഡിന് മുന്‍പുള്ളത് പോലെ തന്നെയാണ്. ദുബായില്‍ ലഭ്യമായ മുറികളുടെ വിതരണം 2019-നെ അപേക്ഷിച്ച് 19 ശതമാനം വര്‍ധിച്ച് 142,782-ലെത്തി. ഇത് 2021-നേക്കാള്‍ 7 ശതമാനം കൂടുതലാണ്.

5

ഹോട്ടലുകളിലെ ശരാശരി താമസം 2021-ലെ 61.6 ശതമാനവും 2019 - ല്‍ 73.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ല്‍ ഇതുവരെ 70.8 ശതമാനമാണ്. ഗ്ലോബല്‍ വില്ലേജ് സീസണ്‍, എക്സ്പോ സിറ്റി ദുബായ്, മറ്റ് പ്രധാന അന്താരാഷ്ട്ര ഇവന്റുകള്‍, ഖത്തറില്‍ നടക്കാന്‍ പോകുന്ന ഫിഫ ലോകകപ്പ് എന്നിവ വരാനിരിക്കെ സന്ദര്‍ശകരുടെ എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

English summary
More than 10 million foreigners have arrived in Dubai in first 9 months, indians are top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X