• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരുങ്ങുന്നത് 200 ലേറെ കൊവിഡ് വാക്സിനുകള്‍; മുന്‍ പന്തിയിലുള്ളത് 3 എണ്ണം; വില 100 മുതല്‍ 2744 രൂപ വരെ

ദില്ലി: ലോകത്ത് കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ട് ഈ മാസം 17 ന് ഒരു വര്‍ഷം തികഞ്ഞു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ ആദ്യത്തെ കേസ് കണ്ടെത്തിയത് 2019 നവംബർ 17നായിരുന്നു. പിന്നീട് ലോകത്തെ തന്നെ മാറ്റിമറിച്ച രീതിയിലാണ് വൈറസിന്‍റെ വ്യാപനം ഉണ്ടായത്. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ച വൈറസ് ഇതുവരെ 1437840 പേരുടെ ജീവനാണ് കവര്‍ന്നത്. ഇന്ത്യയിലും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും ഫലപ്രദമായ ഒരു വാക്സിന്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തിനാല്‍ വൈറസ് വ്യാപനം ഇപ്പോഴും തുടരുകയാണ്. അതേസമയം വിവിധ രാജ്യങ്ങളിലായി 200 ലേരെ കേന്ദ്രങ്ങളില്‍ വാക്സിന്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ പലതും അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

cmsvideo
  3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam
  ക്ലിനിക്കല്‍ പരീക്ഷണം

  ക്ലിനിക്കല്‍ പരീക്ഷണം

  ഓക്സ്ഫോര്‍ഡ് വാക്സിന്‍ അടക്കം 48 സ്ഥാപനങ്ങളുടെ വാക്സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതില്‍ 11 എണ്ണം മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് ഉള്ളത്. 164 വാക്സിനുകള്‍ പ്രീ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണുള്ളതെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ മൂന്ന് എണ്ണമാണ് മൂന്നാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സര്‍ക്കാറുകളുടെ അംഗീകാരത്തിനായി കാത്ത് നില്‍ക്കുന്നത്.

  ഫൈസര്‍

  ഫൈസര്‍

  കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങില്‍ ഏറ്റവും മുന്നിലെത്തി നില്‍ക്കുന്നത് അമേരിക്കന്‍ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറാണ്. മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കോവിഡ് വാക്സിൻ വിതരണം ഡിസംബർ മാസത്തോടെ ആരംഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഡിസംബർ പകുതിയോടെ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ (യുഎസ് എഫ്ഡിഎ) വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ

  ഓക്‌സ്‌ഫോർഡ് സർവകലാശാല

  ഓക്‌സ്‌ഫോർഡ് സർവകലാശാല

  സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചിരുന്ന കൊവിഡ് വാക്‌സിൻ 70 ശതമാനം വരെ ഫലപ്രദമായതെന്നാണ് ഏറ്റവും അവസാനമായി പുറത്തു വന്ന റിപ്പോര്‍ട്ട്. നിലവില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ്‌ വാക്‌സിനുകളില്‍ ഏറ്റവും വിലകുറഞ്ഞതും, സ്‌റ്റോറു ചെയ്യാന്‍ എളുപ്പമായതുമായ വാക്‌സിന്‍ ആണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍. ഒക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്റെ ഫലപ്രാപ്‌തി 90 ശതമാനത്തിലേക്ക്‌ ഉയര്‍ത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌

  മൊഡേണ

  മൊഡേണ

  ഒരു ഡോസ് കൊവിഡ് വാക്സിന് 1854 രൂപ മുതൽ 2744 രൂപ വരെ (25-37 യു.എസ്. ഡോളർ) വിലയിട്ടിരിക്കുകയാണ് യുഎസ് ബയോടെക്നോളജി കമ്പനിയായ മൊഡേണ. വാങ്ങുന്ന ഡോസിന്റെ എണ്ണത്തിനനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്. അവസാനഘട്ട പരീക്ഷണത്തിലുള്ള തങ്ങളുടെ വാക്സിൻ കോവിഡിനെ പ്രതിരോധിക്കുന്നതിൽ 94.5 ശതമാനം ഫലപ്രദമാണെന്ന് മൊഡേണ അവകാശപ്പെട്ടിരുന്നു.

  ഇന്ത്യയിലേ മുഴുവന്‍ ജനങ്ങള്‍ക്കും

  ഇന്ത്യയിലേ മുഴുവന്‍ ജനങ്ങള്‍ക്കും

  നൊവാക്സ്, സിഇപിഐ, ഭാരത് ബയോട്ടെക് ആന്‍ഡ് ഐസിഎംആര്‍, സിനോവാക് ബയോടെക്, സ്പുട്നിക് -5, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ബയോളജിക്കല്‍ എന്നിവരുടെയെല്ലാം വാക്സിനുകളും വിവിധ പരീക്ഷണ ഘട്ടങ്ങളിലാണ്. ഇന്ത്യയില്‍ ഫെബ്രുവരിയോടെ കോവിഡ്‌ വാക്‌സിന്‍ എത്തിക്കുമെന്ന്‌ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ മേധാവി പൂനം വാല അറിയിച്ചിരിക്കുന്നത്. എന്നാല്‍ 2023ഓടെ മാത്രമേ ഇന്ത്യയിലേ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ പൂര്‍ണമായും ലഭ്യമാകുമെന്നും ഇന്ത്യയില്‍ 100രൂപയില്‍ താഴെ മാത്രമേ ഓക്‌സഫോര്‍ഡ്‌ വാക്‌സിന്‌ വിലയാകുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

  മൂന്നാം ഘട്ട പരീക്ഷണം

  മൂന്നാം ഘട്ട പരീക്ഷണം

  ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഹരിയാണയിൽ ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം തുടക്കത്തോടെ വാക്സിൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, വാക്സിൻ നിർമ്മാണത്തിന്റെ ആവശ്യഘടകങ്ങളിൽ ഒന്നായ മൈക്രോ ബയൽ ഈസ്റ്റിന്റെ പ്രധാന ഉത്പാദകർ ഇന്ത്യയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  English summary
  More than 200 covid vaccines are being prepared; 3 in the front row
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X