കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയില്‍ ലോകം, 22000ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണിപ്പോള്‍. ലോകത്തെ ഞെട്ടിച്ചുകൊണ്ട് മരണ സഖ്യയും രോഗ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ലോകത്ത് ഇതുവരെ 1780903 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 108838 പേര്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ 404497 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഏറ്റവും കൂടുതല്‍ പേര്‍ രോഗം സ്ഥിരീകരിച്ചും മരണപ്പെട്ടതും അമേരിക്കയിലാണ്.

533115 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചിരിക്കുന്നത്. മരണസംഖ്യ 20580 എത്തിനില്‍ക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലാണ് അമേരിക്കയിലെ സ്ഥിതി കടന്നുപോകുന്നത്. 30502 പേര്‍ രോഗമുക്തി നേടിയെങ്കിലും 11471 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇതിനിടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട22000 വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ലോകാരോഗ്യ സംഘടനയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്ട്ട് പുറത്തുവിട്ടത്. വിശദാംശങ്ങളിലേക്ക്.

22000 ആരോഗ്യപ്രവര്‍ത്തകര്‍

22000 ആരോഗ്യപ്രവര്‍ത്തകര്‍

കൊറോണ വൈറസ് പിടിപെട്ട 52 രാജ്യങ്ങളില്‍ നിന്നായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ എട്ട് വരെയുള്ള കണക്ക് പ്രകാരമാണിത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായതോടെ വലിയ ഭീതിയാണ നിലനില്‍ക്കുന്നത്.

വിവരങ്ങള്‍ നല്‍കുന്നില്ല

വിവരങ്ങള്‍ നല്‍കുന്നില്ല

ഏപ്രില്‍ എട്ട് വരെയുള്ള കണക്ക് പ്രകാരമാണിത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സംബന്ധിച്ച് കൃത്യമായകണക്ക് നല്‍കാന്‍ മിക്ക രാജ്യങ്ങളും താല്‍പര്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മിക്കയാളുകള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നോ ബന്ധുക്കളില്‍ നിന്നോ ആണ് രോഗം സ്ഥിരീകരിക്കുന്നതെന്നും സംഘടന പറയുന്നു.

സുരക്ഷസംവിധാനങ്ങള്‍

സുരക്ഷസംവിധാനങ്ങള്‍

കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ പരിചരിക്കുന്നവര്‍ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ലോകാരോഗ്യ പറയുന്നു.പിപിഇ കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍ എന്നിവ നിര്‍ദ്ദിഷ്ടരീതിയില്‍ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. എല്ലാ രാജ്യങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കണമെന്നും സംഘടന പറയുന്നു.

നിയന്ത്രണങ്ങള്‍ നീക്കരുത്

നിയന്ത്രണങ്ങള്‍ നീക്കരുത്

കൊറോണ വൈറസ് പടരുന്നതിന് വേണ്ടി മിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങളൊന്നും എത്രയും പെട്ടെന്ന് പിന്‍വലിക്കരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ചില രാജ്യങ്ങള്‍ ഇതിനകം തന്നെ സ്‌റ്റേ അറ്റ് ഹോം നിയന്ത്രണങ്ങളില്‍ നിന്ന് മാറ്റം വരുത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന കാര്യം അറിയാമെന്ന് ലോകാരോഗയ സംഘടന ഡയറക്ടര്‍ ടെഡ്‌റോസ് അദാനം ഗേബര്‍യെസസ് പറഞ്ഞു.

സുരക്ഷ സംവിധാനം

സുരക്ഷ സംവിധാനം

അതേസമയം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി എല്ലാ മാസവും 100 ദശലക്ഷം മാസ്‌കുകളും കയ്യുറകളും കയറ്റി അയയ്‌ക്കേണ്ടതുണ്ട്. കൂടാതെ 25 ദശലക്ഷം എന്‍ 95 മാസ്‌കുകള്‍, മുഖം മറയ്ക്കുന്ന ഷീല്‍ഡുകള്‍, പരിശോധന കിറ്റുകള്‍ എന്നിവയും കയറ്റി അയക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

മുന്നില്‍ അമേരിക്ക

മുന്നില്‍ അമേരിക്ക

അതേസമയം, ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ്യമായി അമേരിക്ക മാറിയിരിക്കുകയാണ്. ഇറ്റലിയെയാണ് അവര്‍ മറികടന്നത്. യുഎസ്സില്‍ ഇതുവരെ 18860 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 18849 മരണങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ജനസംഖ്യാ ആനുപാതത്തില്‍ യുഎസ് വളരെ മുന്നിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2108 പേരാണ് യുഎസ്സില്‍ മരിച്ച് വീണത്. അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു.

English summary
More Than 22000 Health Workers World Wide Have Been Affected Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X