കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിയില്ല, സുരക്ഷയില്ല... 48.7 ശതമാനം യുവാക്കള്‍ക്കും പാകിസ്താന്‍ വിടാന്‍ ആഗ്രഹം!

  • By Kishor
Google Oneindia Malayalam News

കറാച്ചി: പാകിസ്താനിലെ പ്രമുഖ നഗരങ്ങളിലൊന്നായ കറാച്ചിയിലെ പകുതിയോളം യുവാക്കള്‍ക്കും രാജ്യം വിടാന്‍ ആഗ്രഹമെന്ന് റിപ്പോര്‍ട്ട്. കറാച്ചി യൂണിവേഴ്‌സിറ്റി പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അഹമ്മദ് സഫറിനെ ഉദ്ധരിച്ച് പാക് ദിനപ്പത്രമായ ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Read Also: പാക് സിനിമാ താരങ്ങള്‍ക്ക് അന്ത്യശാസനം... 48 മണിക്കൂറില്‍ ഇന്ത്യ വിടണം... ഇല്ലെങ്കില്‍ പുറത്താക്കും!

എന്തുകൊണ്ടാണ് രാജ്യത്തെ 48.7 ശതമാനം യുവാക്കളും പാകിസ്താന്‍ വിടാന്‍ ആഗ്രഹിക്കുന്നത് എന്നറിയാമോ. തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, കരിയര്‍ സാധ്യതകള്‍ ഇല്ലായ്മ തുടങ്ങിയ പല കാരണങ്ങളാണ് പിന്നില്‍. ഭീകരവാദം പെരുകുന്ന പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്...

പാകിസ്താന്‍ പ്രവാസികള്‍

പാകിസ്താന്‍ പ്രവാസികള്‍

സഫര്‍ പറയുന്നത് പ്രകാരം പാകിസ്താനില്‍ നിന്നുള്ള 48 ശതമാനം പ്രവാസികളും മിഡില്‍ ഈസ്റ്റിലാണ്. യൂറോപ്പില്‍ 28 ശതമാനം പേരും അമേരിക്കയില്‍ 19 ശതമാനം പേരും ഉണ്ട്. ബാക്കി പല രാജ്യങ്ങളിലായി 5 ശതമാനം പേരാണ് രാജ്യത്തിന് പുറത്ത് കഴിയുന്നത്.

കറാച്ചി വന്‍ നഗരമാണ്

കറാച്ചി വന്‍ നഗരമാണ്

22 മില്യണ്‍ ആളുകളാണ് പാകിസ്താനിലെ വന്‍ നഗരങ്ങളില്‍ ഒന്നായ കറാച്ചിയില്‍ താമസിക്കുന്നത്. 21 വയസ്സ് ശരാശരി നോക്കിയാല്‍ ഏകദേശം 7 മില്യണോളം വരും ഇവിടത്തെ ചെറുപ്പക്കാരുടെ മാത്രം എണ്ണം.

കുടിയേറ്റം കൂടുന്നു

കുടിയേറ്റം കൂടുന്നു

കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി 3.7 മില്യണില്‍ കൂടുതല്‍ ആളുകളാണ് പാകിസ്താനില്‍ നിന്നും കുടിയേറിപ്പോയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഇത് 1 മില്യണ് മുകളിലായിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ് ഇതില്‍ പകുതിയോളം പേരും പോകുന്നത്.

കറാച്ചിയിലെ പ്രശ്‌നങ്ങള്‍

കറാച്ചിയിലെ പ്രശ്‌നങ്ങള്‍

പാകിസ്താനിലെ ഏറ്റവും വലിയ നഗരമാണ് കറാച്ചി. ഇന്‍ഫ്രാസ്ട്രക്ചറിലും ക്രിമിനല്‍ പ്രശ്‌നങ്ങളിലും വലിയ പ്രതിസന്ധികളാണ് കറാച്ചി നേരിടുന്നത്. തൊഴിലില്ലായ്മയും ജലക്ഷാമവും വേറെ - ഒരു റിസര്‍ച്ച് പേപ്പര്‍ പ്രസന്റ് ചെയ്തുകൊണ്ട് അഹമ്മദ് സഫര്‍ പറഞ്ഞു.

English summary
A report says that 48.7% youth in Karachi want to leave Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X