കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 7689 പേര്‍, ഒമാനില്‍ നിന്നുള്ള മടക്കത്തിന് വേഗതയേറുന്നു!!

Google Oneindia Malayalam News

മസ്‌കത്ത്: ഒമാനില്‍ നിന്ന് വിദേശികളുടെ നാട്ടിലേക്കുള്ള മടക്കത്തിന് വേഗതയേറുന്നു. വിദേശികള്‍ക്ക് ഫീസും പിഴയുമൊന്നും അടയ്ക്കാതെ തന്നെ ജന്മനാട്ടുകളിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്തത് 7689 പേരാണ്. ഇത് നവംബര്‍ 19 വരെയുള്ള കണക്കാണ്. നവംബര്‍ 15നാണ് ഈ പദ്ധതി പ്രകാരം രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

1

രജിസ്റ്റര്‍ ചെയ്തവരില്‍ 3263 പേര്‍ തൊഴില്‍ ഇല്ലാത്തവരാണ്. 408 പേര്‍ തൊഴില്‍ പെര്‍മിറ്റ് ഇല്ലാത്തവരും 253 പേര്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദായവരുമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിസാ രീതി വെച്ചുള്ള കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തവരില്‍ 7289 പേര്‍ തൊഴില്‍ വിസയുള്ളവരാണ്. 93 പേര്‍ കുടുംബ വിസയിലുള്ളവരും 87 പേര്‍ ഫാമിലി ജോയിനിംഗ് വിസയിലുള്ളവരും 147 സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയവരുമാണ്. അതേസമയം 12 പേര്‍ ടൂറിസ്റ്റ് വിസയിലുള്ളവരും, തൊഴില്‍-താമസ രേഖകളില്ലാത്ത 61 പേരും പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം നാട്ടിലേക്ക് ഫീസും പിഴയുമില്ലാതെ മടങ്ങാനുള്ള ആനുകൂല്യം ഡിസംബര്‍ 31ന് അവസാനിക്കും. ഈ വര്‍ഷം അവസാനം വരെ വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട ഫീസുകളും പിഴയും ഒഴിവാക്കി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒളിച്ചോടിയ തൊവഴിലാളികള്‍ക്കും അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സനദ് സെന്ററുകള്‍ വഴിയും രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. വെബ്‌സൈറ്റ് വഴി അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ ഓപ്ഷനുള്ളത്.

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും തൊഴില്‍ മന്താലയം അറിയിച്ചിട്ടുണ്ട് തൊഴിലുടമകള്‍ ഇത് പരിശോധിച്ച് ഇവരുമായി പരാതികള്‍ക്ക് നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ തൊഴില്‍ മന്ത്രാലയത്തെ സമീപിക്കണം. ഇതോടെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഒരാഴ്ച്ചയ്ക്കകം എംബസികളുമായി ബന്ധപ്പെട്ടാല്‍ യാത്രാനുമതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയാനാവും. അതേസമയം പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എംബസി ഔട്ട്പാസും നല്‍കും. ഇത്തരത്തില്‍ അനുമതി ലഭിച്ചവര്‍ പിസിആര്‍ പരിശോധന ഫലവുമായി മസ്‌കത്ത് വിമാനത്താവളത്തിലെ തൊഴില്‍ മന്ത്രാലയം ഓഫീസിലെത്തി ബാക്കിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. പിസിആര്‍ പരിശോധന ഫലം യാത്ര ചെയ്യുന്നതിന്റെ 72 മണിക്കൂറിനിടയിലാവണം എടുക്കേണ്ടത്.

English summary
more than 7000 foreign employees registered for returning from oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X