കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയ്ക്ക് വിട: പ്രവാചക നഗരി ലക്ഷ്യമാക്കി തീര്‍ഥാടക ലക്ഷങ്ങള്‍,

  • By Desk
Google Oneindia Malayalam News

മദീന: ഹജ്ജ് തീര്‍ഥാടനത്തിന്റെ കര്‍മങ്ങള്‍ അവസാനിപ്പിച്ച് തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയില്‍ നിന്ന് പ്രവാചക നഗരിയായ മദീനയിലേക്ക് തിരിച്ചു. വെള്ളിയാഴ്ച്ച ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും കഴിഞ്ഞതോടെ തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി മക്കയോട് സലാം പറഞ്ഞു അടുത്ത ലക്ഷ്യമായ മദീനയിലേക്ക് പ്രയാണം തുടങ്ങി.

ഹജ്ജിനു മുന്നോടിയായി മദീനയില്‍ വന്നിറങ്ങി പ്രവാചക നഗരി സന്ദര്‍ശനം നടത്തിയവര്‍ മക്കയില്‍ നിന്നും ജിദ്ദയിലെത്തി നേരിട്ട് നാട്ടിലേക്ക് യാത്രതിരിക്കും. സ്വന്തം നാടുകളില്‍ നിന്ന് നേരിട്ട് മക്കയിലെത്തിയവരാണ് മദീന ലക്ഷ്യമാക്കി നീങ്ങുന്നത്. ഇവര്‍ക്ക് മദീനയില്‍ വെച്ചായിരിക്കും നാട്ടിലേക്കുള്ള യാത്രാ വിമാനം. മദീനയില്‍ സന്ദര്‍ശനത്തിനു ശേഷം എട്ടു ദിവസത്തിനു ശേഷമാണ് മടക്കം. ഇന്ത്യന്‍ തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും മദീന സന്ദശര്‍ശനത്തിനും അയക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്വീകരിച്ചിട്ടുണ്ട്.

medina-1535261443

മദീനയിലെത്തുന്ന തീര്‍ഥാടകര്‍ പ്രവാചകന്റെ അന്ത്യവിശ്രമ സ്ഥാനമായ റൗളയ്ക്കു പുറമെ, ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്്, മസ്ജിദുല്‍ ഖിബ്ലതൈന്‍, ഉഹ്ദ് താഴ്‌വര തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും മദീനയോട് വിട പറയുക. മദീന സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവിയിലും പ്രവാചക നഗരിയിലും ഒരുക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. ഹജ്ജ് തീര്‍ഥാടകരടക്കം നമസ്‌കാരത്തിനത്തെുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ സന്നാഹങ്ങളും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്താന്‍ മദീന മുനവ്വറ ഗവര്‍ണറും മദീന ഹജ്ജ് കമ്മിറ്റി അധ്യക്ഷനും ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. മസ്ജിദുന്നബവി കാര്യങ്ങള്‍ക്കുള്ള ജനറല്‍ പ്രസിഡന്‍സിയും മടക്ക യാത്രക്കൊരുങ്ങുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ സേവനങ്ങളൊരുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

മദീന മുനവ്വറ ആരോഗ്യ കാര്യാലയം തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ വാസ സ്ഥലങ്ങളിലും മസ്ദജിദുന്നബവി പരിസരങ്ങളിലുമെല്ലാം അടിയന്തര ചികില്‍സാ വിഭാഗങ്ങളും ആംബുലന്‍സ് സര്‍വീസുകളും പ്രവര്‍ത്തന സജ്ജമാണ്. എട്ടു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജിനു ശേഷം മദീനയിലേക്ക് എത്തിച്ചേരുക. ഇവര്‍ക്കൊപ്പം ആഭ്യന്തര തീര്‍ത്ഥാടകരും കൂടിയാവുന്നതോടെ മദീന നഗരി അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പു മുട്ടും.

English summary
More than one million Haj devotees are moving to Prophet's city of Medina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X