കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈന്യം ഗുരുതര പരിക്കുകളോടെ ഇറാഖ് വിടുന്നു; ഇറാന്‍ കൊടുത്തത് ഉഗ്രന്‍ തിരിച്ചടിയോ?

Google Oneindia Malayalam News

Recommended Video

cmsvideo
More US troops leave Iraq for medical treatment | Oneindia Malayalam

ബഗ്ദാദ്: അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി എന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാന്‍ സൈന്യം ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചിരുന്നു.

തങ്ങളുടെ സൈനികര്‍ക്ക് പരിക്കേറ്റില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പറഞ്ഞത്. എന്നാല്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്ന വിവരം ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്നു. കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റുവെന്നും അവരെ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോയെന്നുമാണ് യുഎസ് സൈന്യം ഇപ്പോള്‍ പറയുന്നത്. വിശദാംശങ്ങള്‍....

രണ്ട് താവളങ്ങള്‍

രണ്ട് താവളങ്ങള്‍

അമേരിക്കന്‍ സൈനികര്‍ ഏറെയുള്ള രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ സൈന്യം ആക്രമണം നടത്തിയത്. 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത് നിഷേധിച്ച യുഎസ് പ്രസിഡന്റ് സൈനികര്‍ സുരക്ഷിതരാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍

ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 11 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റുവെന്ന വിവരം പുറത്തുവന്നു. അമേരിക്കന്‍ സൈനികര്‍ക്ക് ഇറാന്റെ ആക്രമണത്തില്‍ പരിക്കേറ്റുവെന്ന് സമ്മതിക്കുകയായിരുന്നു സൈന്യം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിവരം ഗുരുതര പരിക്കുകളോടെ അമേരിക്കന്‍ സൈനികര്‍ ചികില്‍സ തേടുന്നുവെന്നതാണ്.

ചികില്‍സയ്ക്ക് വേണ്ടി ജര്‍മനിയിലേക്ക്

ചികില്‍സയ്ക്ക് വേണ്ടി ജര്‍മനിയിലേക്ക്

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് തന്നെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒട്ടേറെ സൈനികര്‍ ചികില്‍സയ്ക്ക് വേണ്ടി ഇറാഖ് വിടുകയാണെന്ന അവര്‍ വ്യക്തമാക്കുന്നു. ജനുവരി എട്ടിലെ ഇറാന്‍ സൈന്യത്തിന്റെ ആക്രമണത്തിന് ശേഷമാണ് യുഎസ് സൈനികര്‍ ചികില്‍സയ്ക്ക് വേണ്ടി ജര്‍മനിയിലേക്ക് പോകുന്നത്.

ഒരു ഓഫീസര്‍ പറയുന്നത്

ഒരു ഓഫീസര്‍ പറയുന്നത്

സൈനികരുടെ പരിക്കുകള്‍ സംബന്ധിച്ച് ഇപ്പോള്‍ വ്യക്തമായിട്ടില്ലെന്നും ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്റ് അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണം അവര്‍ ഇക്കാര്യത്തില്‍ നല്‍കിയില്ല. 12 സൈനികര്‍ കൂടി ഇപ്പോള്‍ ജര്‍മനിയിലേക്ക് പോയെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ഓഫീസര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

തലവേദനയാണെന്ന് കരുതി

തലവേദനയാണെന്ന് കരുതി

പടിഞ്ഞാറന്‍ ഇറാഖിലെ ഐനുല്‍ അസദ് സൈനിക താവളത്തിലുണ്ടായിരുന്ന അമേരിക്കന്‍ സൈനികര്‍ക്കാണ് ഇറാന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ട്രംപ് കഴിഞ്ഞദിവസവും പ്രതികരിച്ചില്ല. തലവേദനയാണെന്നാണ് താന്‍ അറിഞ്ഞതെന്നായിരുന്നു ട്രംപിന്റെ മറുപടി.

 കൂസലില്ലാതെ ട്രംപിന്റെ പ്രതികരണം

കൂസലില്ലാതെ ട്രംപിന്റെ പ്രതികരണം

തലവേദന കാരണമാണ് സൈനികര്‍ക്ക് ചികില്‍സ നല്‍കുന്നത് എന്നാണ് താന്‍ അറിഞ്ഞത്. ഗുരുതരമായ പരിക്കുണ്ട് എന്ന് കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. തലച്ചോറിന് ക്ഷതമേറ്റത് ഗുരുതരമായി കരുതുന്നില്ലേ എന്ന് മാധ്യമങ്ങള്‍ ചോദിച്ചു. ദിവസങ്ങള്‍ കഴിഞ്ഞാണ് പരിക്കേറ്റ കാര്യം താന്‍ അറിഞ്ഞതെന്ന് ട്രംപ് പ്രതികരിച്ചു.

തിരിച്ചറിയാന്‍ വൈകി

തിരിച്ചറിയാന്‍ വൈകി

അമേരിക്കന്‍ സൈനികരുടെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇത് തിരിച്ചറിയാന്‍ വൈകിയെന്നാണ് പെന്റഗണ്‍ പറയുന്നത്. പെന്റഗണിന്റെ കണക്ക് പ്രകാരം 2000ത്തിന് ശേഷം 408000 അമേരിക്കന്‍ സൈനികര്‍ക്ക് തലച്ചോറിന് പരിക്ക് കണ്ടെത്തിയിട്ടുണ്ട്.

ഇതൊന്നും കാര്യമാക്കേണ്ടെന്ന് ട്രംപ്

ഇതൊന്നും കാര്യമാക്കേണ്ടെന്ന് ട്രംപ്

ഇറാന്റെ ആക്രമണത്തിന് ശേഷം ഡസനിലേറെ സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റുവെന്ന വിവരം ട്രംപ് കാര്യമായെടുത്തില്ലത്രെ. സ്വിറ്റ്‌സര്‍ലാന്റിലെത്തിയ ട്രംപിനോട് ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടി. കൈകാലുകള്‍ ഇല്ലാത്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്ര വലിയ പരിക്കായി തോന്നിയില്ലെന്നാണ് ട്രംപ് പറഞ്ഞത്.

മറ്റൊരു കമാന്ററെ വധിക്കാനും പദ്ധതി

മറ്റൊരു കമാന്ററെ വധിക്കാനും പദ്ധതി

ഖാസിം സുലൈമാനിയെ വധിച്ച അതേ ദിവസം തന്നെ ഇറാന്റെ പ്രമുഖനായ കമാന്റര്‍ അബ്ദുല്‍ റസാ ഷഹ്ലായിയെ വധിക്കാനും ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. യമനിലെ ഹൂത്തികള്‍ ഉള്‍പ്പെടെയുള്ള ഷിയാ സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്ന ഇറാന്‍ നേതാവ് ഇദ്ദേഹമാണെന്നാണ് കരുതുന്നത്. അമേരിക്ക വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. അതുകൊണ്ടു മാത്രം യമനിലെ ആക്രമണം ഒഴിവാക്കുകയായിരുന്നുവത്രെ.

 ചാരശൃംഖല ഉപയോഗിച്ചു

ചാരശൃംഖല ഉപയോഗിച്ചു

ഇറാനെതിരെ വ്യാപകമായ ആക്രമണമാണ് ഒരേ സമയം ട്രംപ് ആസൂത്രണം ചെയ്തതെന്നാണ് വ്യക്തമാകുന്നത്. ഇറാന്‍ സൈന്യത്തിലെ പ്രമുഖരുടെ നീക്കങ്ങള്‍ അറിയാന്‍ അമേരിക്ക ശക്തമായ ചാരശൃംഖല തയ്യാറാക്കിയിരുന്നു. ഇറാനുമായി അകല്‍ച്ചയിലുള്ള സംഘങ്ങളെ അമേരിക്ക ചേര്‍ത്ത് നിര്‍ത്തി. സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളിലെ ഇത്തരം സംഘങ്ങളെയാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചത്.

 ഇറാഖില്‍ തുടര്‍ച്ചയായ ആക്രമണം

ഇറാഖില്‍ തുടര്‍ച്ചയായ ആക്രമണം

ഖാസിം സുലൈമാനിയെ വധിച്ചതിന് ശേഷം ഇറാഖിലെ അമേരിക്കന്‍ സൈനികരെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണം നടക്കുന്നുണ്ട്. ബഗ്ദാദില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള അല്‍ താജി സൈനിക ക്യാമ്പില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മിസൈലുകള്‍ പതിച്ചിരുന്നു. ഇവിടെ ഒട്ടേറെ അമേരിക്കന്‍ സൈനികര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് യുഎസ് സൈന്യം അറിയിച്ചത്.

മറ്റു വിദേശസൈനികരും ക്യാമ്പില്‍

മറ്റു വിദേശസൈനികരും ക്യാമ്പില്‍

അമേരിക്കന്‍ സൈനികര്‍ മാത്രമല്ല അല്‍ താജി സൈനിക ക്യാമ്പിലുള്ളത്. മറ്റു വിദേശരാജ്യങ്ങളിലെ സൈനികരുമുണ്ട്. ഇറാഖില്‍ ഏറ്റവും കൂടുതല്‍ വിദേശ സൈനികരുള്ള മിലിറ്ററി ക്യാമ്പിന് നേരെയുണ്ടായ ആക്രമണം മുന്‍കൂട്ടി അറിയാന്‍ സാധിക്കാത്തത് അധികൃതരില്‍ ഞെട്ടലുണ്ടാക്കി.

പ്രത്യക്ഷ യുദ്ധത്തിന് ഇറാനില്ല

പ്രത്യക്ഷ യുദ്ധത്തിന് ഇറാനില്ല

ഇറാന്‍ ഇനി പ്രത്യക്ഷ യുദ്ധത്തിന് ഒരുങ്ങില്ലെന്നാണ് നിരീക്ഷണം. അതേസമയം, പ്രതിനിധി യുദ്ധം തുടരും. ഇതിന്റെ ഭാഗമായാണ് പുതിയ റോക്കറ്റാക്രണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്‍ നേരിട്ട് ആക്രമണം നടത്താതിരിക്കുന്നത് അവരുടെ യുദ്ധതന്ത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിയാ സംഘങ്ങളെയാണ് ഇറാന്‍ ഉപയോഗിക്കുന്നതത്രെ.

മലേഷ്യക്ക് വീണ്ടും തിരിച്ചടി നല്‍കാന്‍ ഇന്ത്യ; എല്ലാ ഉല്‍പ്പന്നങ്ങളും വെട്ടും, ഇറക്കുമതി നിലയ്ക്കും

English summary
More US troops leave Iraq over potential injuries after Iran Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X