മൊറോക്കോയ്ക്ക് കൈത്താങ്ങായി റൊണാള്‍ഡോ; ദുരിതബാധിതര്‍ക്ക് ആഡംബര ഹോട്ടലില്‍ അഭയമൊരുക്കി
റാബത്ത്: മൊറോക്കയിലുണ്ടായ ഭൂകമ്പത്തിലെ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ഉടമസ്ഥതയിലുള്ള മറാക്കിഷിലെ പെസ്താന സിആര്‍7 എന്ന ഹോട്ടലില്‍ ദുരന്തബാധിതര്‍ക്ക് അഭയസ്ഥാനം ഒരുക്കിയിരിക്കുകയാണ് റൊണാള്‍ഡോ. യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും വ്യാപിച്ച് കിടക്കുന്ന ഹോട്ടല്‍ ശൃംഖല റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുണ്ട്.
സ്പാനിഷ് മാധ്യമമായ മാഴ്സയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ മൊറോക്കോയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മൊറോക്കോയിലുള്ള എല്ലാവര്ക്കും സ്നേഹവും പ്രാര്‍ത്ഥനകളും അറിയിക്കുന്നു എന്നായിരുന്നു ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നേരത്തെ തുര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തിലും റൊണാള്‍ഡോ സഹായം നല്‍കിയിരുന്നു. അതേസമയം സെപത്ംബര്‍ എട്ടിന് മൊറോക്കയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ രണ്ടായിരം പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊറോക്കയിലെ ദക്ഷിണ-പടിഞ്ഞാറന്‍ മേഖലകളിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയത്.
ലോകരാഷ്ട്രങ്ങളും നേതാക്കളും ഉള്‍പ്പെടെയുള്ള ആഗോള സമൂഹം ദുരിതബാധിതരായ മൊറോക്കയ്ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. മൊറോക്കോയുടെ പി എസ് ജി താരം അഷ്റഫ് ഹക്കിമിയും ദേശീയ ടീം അംഗങ്ങലളും ദുരിതബാധിതര്‍ക്കായി രക്തം ദാനം ചെയ്തു. ഒപ്പം എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങണം എന്നും ഹക്കിമി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി തുടരുന്ന വൈരാഗ്യത്തിനിടയിലും മൊറോക്കോയ്ക്ക് അള്‍ജീരിയ മാനുഷിക സഹായം വാഗ്ദാനം ചെയ്തു. മെഡിക്കല്‍ സഹായത്തിനും മറ്റുമായി വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കുമെന്ന് അള്‍ജീരിയ വ്യക്തമാക്കി. അള്ജീരിയയ്ക്കും മൊറോക്കോയ്ക്കും ഇടയിലുള്ള അതിര്‍ത്തി 1994 മുതല്‍ അടച്ചിരിക്കുകയാണ്. 2021 മുതല്‍ വ്യോമമേഖലയും അടച്ചിരിക്കുകയാണ്.
മൊറോക്കന്‍ ജനതയ്ക്ക് ആവശ്യമായ ഏത് സഹായവും നല്കാന് തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. മൊബൈല്‍ ഓപ്പറേറ്റര്‍മാരായ ഓറഞ്ച് ഒരാഴ്ച സൗജന്യ കോളുകള്‍ വാഗ്ദാനം ചെയ്തു. ഫ്രാന്‍സ്, ഇസ്രായേല്‍, ഇറ്റലി, സ്പെയിന് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. മൊറോക്കോയിലെ ഭൂകമ്പം രാജ്യത്തെ നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളേയും നിര്‍മിതികളേയും തകര്‍ത്തിരിക്കുകയാണ്. മധ്യകാല രാജവംശം നിര്‍മ്മിച്ച ടിന്‍മെല്‍ മസ്ജിദിന്റെ ഭാഗങ്ങള്‍ തകര്‍ന്നതായി മൊറോക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടിന്‍മെല്‍ മസ്ജിദ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനായി ബജറ്റ് തയ്യാറാക്കും എന്നും സാംസ്കാരിക മന്ത്രാലയം പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications