കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പില്‍ മൊറോക്കോയോട് പരാജയപ്പെട്ടു; ബെല്‍ജിയത്തില്‍ ഫുട്‌ബോള്‍ ആരാധകരുടെ കലാപം

Google Oneindia Malayalam News

ബ്രസല്‍സ്: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിനെതിരായ മൊറോക്കോയുടെ വിജയത്തെ തുടര്‍ന്ന് ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ആരാധകരില്‍ ചിലര്‍ കാറും സ്‌കൂട്ടറുകളും കത്തിച്ച് കലാപത്തിന് തുടക്കമിടുകയായിരുന്നു. കൂടാതെ ഒട്ടേറെ കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്‍ജിയന്‍ പോലീസ് ഒരു ഡസന്‍ പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെല്‍ജിയന്‍ തലസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചാണ് കലാപകാരികളെ പൊലീസ് നേരിട്ടത്. ആക്രമം വ്യാപിക്കാതിരിക്കാന്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനക്കൂട്ടം പടക്കം പൊട്ടിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.

be;gium

ഇക്കാരണങ്ങളാല്‍ ജലപീരങ്കി പ്രയോഗിച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചും പോലീസ് ഇടപെടലുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. നഗരത്തിന്റെ പല ബാഗങ്ങളിലും നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹമാണ് നഗരത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

വിഴിഞ്ഞത്ത് 144 പ്രഖ്യാപിക്കുമോ? ഒരാഴ്ച മദ്യനിരോധനം, ഇന്ന് സര്‍വകക്ഷിയോഗംവിഴിഞ്ഞത്ത് 144 പ്രഖ്യാപിക്കുമോ? ഒരാഴ്ച മദ്യനിരോധനം, ഇന്ന് സര്‍വകക്ഷിയോഗം

ആക്രമം നിയന്ത്രണ വിധേയമാകും വരെ നഗരമധ്യത്തിലേക്ക് വരരുതെന്ന് ബ്രസല്‍സ് മെയര്‍ ഫിലിപ്പ് ക്ലോസ് മുന്നറിയിപ്പ് നല്‍കി. അതേസമയം, കനത്ത തോല്‍വിയാണ് ബെല്‍ജിയെ നേരിട്ടത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ 22ാം സ്ഥാനത്തുള്ള മൊറോക്കോയാണ് പരാജയപ്പെടുത്തിയത്.

 സ്വപ്‌നം കണ്ട ആഡംബര ജീവിതം കണ്‍മുന്നില്‍; സമ്പത്ത് കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ നിങ്ങള്‍ സ്വപ്‌നം കണ്ട ആഡംബര ജീവിതം കണ്‍മുന്നില്‍; സമ്പത്ത് കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ നിങ്ങള്‍

ഇതോടെ ബെല്‍ജിയത്തിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ കുറഞ്ഞിരിക്കുകയാണ്. ആദ്യത്തെ മത്സരത്തില്‍ ബെല്‍ജിയം കാനഡയെ തോല്‍പ്പിച്ചിരുന്നു. നിലവില്‍ ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളിലായി മൂന്ന് പോയിന്റുമായി ബെല്‍ജിയം മൂന്നാം സ്ഥാനത്താണ്.

English summary
Morocco's victory over Belgium; riots broke out in Brussels, the capital of Belgium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X