കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോസ്‌കോ പ്രഭവകേന്ദ്രമാകുന്നു... കൊറോണയ്ക്ക് കീഴടങ്ങി 2 ശതമാനം, റഷ്യയില്‍ രണ്ടരലക്ഷം പേര്‍!!

Google Oneindia Malayalam News

മോസ്‌കോ: യൂറോപ്പില്‍ താണ്ഡവമാടിയ കൊറോണവൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി റഷ്യ. വലിയ തോതിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് അടക്കം രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. മോസ്‌കോയിലെ ജനസംഖ്യയില്‍ രണ്ട് ശതമാനത്തിനും കൊറോണ ബാധിച്ചിരിക്കുകയാണ്. അതായത് രണ്ടര ലക്ഷത്തോളം പേര്‍ക്ക് രോഗം ഉണ്ടെന്നാണ് ഉറപ്പാകുന്നത്. ഇക്കാര്യം മോസ്‌കോ മേയര്‍ സോബ്യാനിന്‍ തന്നെയാണ് പുറത്തുവിട്ടത്. അതേസമയം വ്‌ളാദിമാര്‍ പുടിന്റെ ഭരണത്തിന് കടുത്ത വീഴ്ച്ചകള്‍ സംഭവിച്ചെന്നാണ് ഇത് വ്യക്തമാകുന്നത്. ഇത്രയും സമയമുണ്ടായിട്ടും യൂറോപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് വ്യക്തമാണ്.

1

റഷ്യയില്‍ മറ്റ് ഭാഗങ്ങളിലേക്ക് ഇത് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നേരത്തെ റഷ്യയില്‍ നിന്ന് നിരവധി പേര്‍ രോഗം ബാധിച്ച് ചൈനയില്‍ എത്തിയിരുന്നു. ഇതോടെ ചൈന അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. എന്നാല്‍ തലസ്ഥാന നഗരിയായ മോസ്‌കോ പുടിന്റെ മൂക്കിന്‍ തുമ്പത്ത് നില്‍ക്കുന്ന സ്ഥലമാണ്. അവിടെ പോലും വൈറസ് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തത് അദ്ദേഹത്തിന് വന്‍ തിരിച്ചടിയാണ്. വിവിധ ജനസംഖ്യാ വിഭാഗത്തിനിടയില്‍ നടത്തിയ പരിശോധനയിലാണ് മോസ്‌കോയെ വന്‍ തോതില്‍ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. റഷ്യയില്‍ ഇതുവരെ 1,14000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57300 കേസുകളും മോസ്‌കോയിലാണ്.

തലസ്ഥാന നഗരി തന്നെ കൊറോണയുടെ പ്രഭവ കേന്ദ്രമായി മാറിയത് റഷ്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങുന്നത് വലിയ ഭീതിയിലാണ്. മോസ്‌കോയില്‍ ആകെ 12.7 മില്യണ്‍ ജനങ്ങളാണ് ഉള്ളത്. യഥാര്‍ത്ഥത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതല്‍ വരും. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളാണ് മോസ്‌കോയില്‍ കൊറോണ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സോബ്യാനിന്‍ പറയുന്നു. മികച്ച നടപടികള്‍ കൊണ്ട് വൈറസിനെ നിയന്ത്രിക്കാന്‍ സാധിച്ചതായും മേയര്‍ പറയുന്നു. സ്റ്റേ അറ്റ് ഹോം കര്‍ശനമായിട്ടാണ് റഷ്യയില്‍ നടപ്പാക്കുന്നത്. എന്നാല്‍ രോഗം അതിന്റെ പാരമ്യത്തില്‍ എത്തിയിട്ടില്ലെന്ന് മേയര്‍ മുന്നറിയിപ്പ്. അത് കഴിയുന്നത് വരെ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

റഷ്യയില്‍ ഇപ്പോഴും രോഗം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സോബ്യാനിന്‍ പറയുന്നു. അതേസമയം ഇതുവരെ 1169 പേരാണ് റഷ്യയില്‍ മരിച്ചത്. യൂറോപ്പ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, എന്നിവയെ അപേക്ഷിച്ച് വളരെ കുറവാണ് മരണനിരക്ക്. എന്നാല്‍ മരണനിരക്ക് വര്‍ധിക്കുന്നത് റഷ്യക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാനാവാത്തത് കൊണ്ടാണ്. കുട്ടികളില്‍ രോഗം ബാധിക്കുന്നത് വര്‍ധിച്ച് വരികയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ രണ്ട് കുട്ടികള്‍ കൊറോണ ബാധിച്ച് മരിച്ചു. 11 കുട്ടികള്‍ ഗുരുതരമായ അവസ്ഥയിലാണ്. ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. യൂറോപ്പിലെ പോലെ മരണനിരക്ക് ഉയരുമോ എന്ന കടുത്ത ആശങ്കയും റഷ്യക്കുണ്ട്.

English summary
mosco's 2 percentage of population have coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X