കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലി പെരുന്നാളിന് 'ബലി' വേണ്ടെന്ന് റഷ്യ

  • By Soorya Chandran
Google Oneindia Malayalam News

മോസ്‌കോ: റഷ്യയില്‍ ഇത്തവണ ബലി പെരുന്നാളിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. നഗരത്തിലെ പൊതു സ്ഥലങ്ങളില്‍ മൃഗങ്ങളെ ബലി നല്‍കരുതെന്നാണ് ഉത്തരവിന്റെ സാരാംശം.

മോസ്‌കോയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ ആന്‍ഡ് റിലീജിയസ് പോളിസി ആണ് ഇപ്പോള്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മോസ്‌കോ നഗരത്തില്‍ എവിടേയും മൃഗങ്ങളെ ബലി നല്‍കരുതെന്നാണ് നിര്‍ദ്ദേശം. നഗരത്തിന് പുറത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട് സ്ഥലങ്ങളില്‍ മാത്രമേ മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ അനുമതിയുള്ളൂ എന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നുണ്ട്.

Muslim Moscow

നഗരത്തിലെ എല്ലാ മുസ്ലീം പള്ളികളും ഇക്കാര്യം അംഗീകരിച്ചതായി കൗണ്‍സില്‍ ഓഫ് റഷ്യന്‍ മുഫ്തീസിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിനും ഇസ്ലാം മതവിശ്വാസികള്‍ക്കും ചര്‍ച്ചകള്‍ക്ക് സാധ്യതയൊരുക്കുന്ന ഒരു പൊതു സംവിധാനമാണ് കൗണ്‍സില്‍ ഓഫ് റഷ്യല്‍ മുഫ്തീസ്.

റഷ്യയില്‍ അടുത്ത കാലത്തായി മതപരമായ പ്രശ്‌നങ്ങള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ട്. മധ്യേഷ്യയില്‍ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക് രാജ്യത്തെ മുസ്ലീങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ആഘോഷ വേളകളില്‍ ഇത് പലപ്പോഴും രാജ്യത്തിന്റെ നിയമങ്ങളെ കാറ്റില്‍ പറപ്പിക്കാറുമുണ്ട്.

പലപ്പോഴും മുസ്ലീം ആഘോഷങ്ങളുടെ ഭാഗമായി പൊതു നിരത്തുകള്‍ പോലും അറവ് ശാലകളായി മാറാറുണ്ട്. ചിലപ്പോള്‍ വീടുകളുടെ ബാല്‍ക്കണികളില്‍ വച്ച് പോലും മൃഗങ്ങളെ കശാപ്പ് ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മോസ്‌കോ നഗരത്തിനുള്ളില്‍ വച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന് 2010 ല്‍ തന്നെ നിയമം കൊണ്ടുവന്നതാണ്, പക്ഷേ പലപ്പോഴും ഇത് ലംഘിക്കപ്പെടാറുണ്ട്.

ബലിപെരുന്നാളിന് മാംസം ലഭിക്കാന്‍ രണ്ട് വഴികളാണ് സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഒന്നുകില്‍ നഗരത്തിന് പുറത്ത് ഇസ്ലാമിക ആചാരപ്രകാരം കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ ഇറച്ചി വാങ്ങാം. അല്ലെങ്കില്‍ പ്രത്യേക ബസ്സില്‍ നഗരത്തിന് പുറത്ത് പോയി നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ വച്ച് ആചാരപ്രകാരം ബലി നല്‍കാം.

മതങ്ങളുടെ കാര്യത്തില്‍ റഷ്യ പുതിയ ചില നിയന്ത്രങ്ങളും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. മത കേന്ദ്രങ്ങളുടേയും സെമിത്തേരികളുടേയും പുറത്ത് അനുമതിയില്ലാതെ നടത്തുന്ന ആചാരങ്ങളെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

English summary
The Moscow Department for National and Religious Policy has reminded Muslims that the sacrifice of animals on the forthcoming holiday of Kurban-Bairam should be done only at dedicated sites outside the city limits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X