പള്ളിയിലെ ബാങ്ക് വിളിക്കും നിരോധനം!!
തുര്‍ക്കി: ബീഫ് ഇന്ത്യയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നുവെങ്കില്‍ തുര്‍ക്കിയില്‍ പള്ളിയിലെ ബാങ്ക് വിളിയാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി കാരണം ഉറങ്ങാന്‍ കഴിയില്ലെന്നു പറഞ്ഞാണ് പരാതിക്കാരന്‍ എത്തിയത്. പരാതി പരിഗണിച്ച കോടതി ബാങ്ക് വിളിക്ക് നിരോധനവും ഏര്‍പ്പെടുത്തി.
മൈക്കിലൂടെയുള്ള ബാങ്ക് വിളിക്കാണ് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത നിസ്‌കാരം രാവിലത്തെ ഉറക്കം കെടുത്തുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെയുള്ള മൈക്കിലൂടെയുള്ള ബാങ്ക് വിളി വേണ്ടെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.

തുര്‍ക്കിയിലെ മൂന്ന് പള്ളികളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് വിളി ശല്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ഒരു അഭിഭാഷകനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഡെയ്‌ലി സഭയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, മൈക്കിലൂടെയുള്ള ബാങ്ക് വിളിക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളിയിലെ മറ്റ് മതപരമായ ചടങ്ങുകള്‍ക്ക് മാറ്റമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications