ബെംഗളൂരിൽ നിന്ന് കൂടുതൽ പേർ പോയത് ദോഹയ്ക്ക്; പട്ടികയിൽ ഇടം പിടിച്ച് രാജ്യം
ബെംഗളൂരിൽ നിന്ന് കൂടുതൽ പേർ പോയത് ദോഹയ്ക്ക്; പട്ടികയിൽ ഇടം പിടിച്ച് രാജ്യം
ദോഹ: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത നഗരങ്ങളുടെ പട്ടികയിൽ ദോഹയും ഇടം പിടിച്ചു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരമാണ് ഈ സ്ഥാനം ദോഹ നേടിയത്. ദുബായ്, മാലി, ലണ്ടൻ ഹീത്രൂ, ഫ്രാങ്ക്ഫർട്ട് എന്നിവയാണ് പട്ടികയിലെ മറ്റ് മുൻനിര നഗരങ്ങൾ.
വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര യാത്രകളിൽ 70 ശതമാനവും ഈ നഗരങ്ങളിലേക്കാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ദോഹയുടെ പ്രവേശനകവാടമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 1.77 കോടി യാത്രക്കാരാണ് വന്നു പോയത്.
അതേ സമയം, ഡൽഹി, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഗോവ എന്നിവയാണ് ആഭ്യന്തര സർവീസുകളിൽ മുൻനിരയിലുള്ള നഗരങ്ങൾ. ധാക്ക, മാലി, ദുബായ്, കാഠ്മണ്ഡു, ലണ്ടൻ നഗരങ്ങളിലേക്കാണ് കഴിഞ്ഞ വർഷം ഹമദ് വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്.

അതേസമയം, ഖത്തറിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുള്ള പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതലാണ് പുതിയ ഫീസ് നിരക്കുകൾ നിലവിൽ വരുന്നത്. എയർപോർട്ട് ഡെവലപ്‌മെന്റ് ഫീസ്, പാസഞ്ചർ ഫെസിലിറ്റീസ്, പാസഞ്ചർ സേഫ്റ്റി-സെക്യൂരിറ്റി, എയർ ഫ്രൈറ്റ് സ്റ്റേഷൻ ഫീസുകളിൽ നിലവിലുള്ളതിൽ ഭേദഗതി വരുത്തിയതും പുതിയതുമായ നിരക്കുകളാണ് പ്രാബല്യത്തിൽ വരുന്നത്.
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതു സംബന്ധിച്ച സർക്കുലർ എല്ലാ എയർലൈൻ മാനേജർമാർക്കും യാത്രാ ഏജന്റുമാർക്കും അയച്ചു. അതേ സമയം, ഫെബ്രുവരി 1 മുതൽ അല്ലെങ്കിൽ അതിന് ശേഷം എടുക്കുന്ന വിമാന ടിക്കറ്റുകളിൽ നിരക്ക് മാറ്റം പ്രകടമായി തുടങ്ങും. പുതിയതും ഭേദഗതി ചെയ്തതുമായ നിരക്കുകൾ
1. എയർപോർട്ട് ഡവലപ്‌മെന്റ് ഫീസ്∙ ഖത്തറിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും (24 മണിക്കൂർവരെയുള്ള ട്രാൻസിറ്റ് ഉൾപ്പെടെ) ഒരാൾക്ക് 60 റിയാൽ വീതമാണ് ഫീസ്.
2. പാസഞ്ചർ ഫെസിലിറ്റീസ് ഫീസ് ∙ രാജ്യത്ത് നിന്ന് പുറപ്പെടുന്ന (24 മണിക്കൂർ വരെയുള്ള ട്രാൻസ്ഫർ ഉൾപ്പെടെയുളള) എല്ലാ യാത്രക്കാർക്കും ഒരാൾക്ക് 60 റിയാൽ വീതമാണ് ഫീസ്.
3. പാസഞ്ചർ സേഫ്റ്റി-സെക്യൂരിറ്റി ഫീസ് ∙ രാജ്യത്ത് നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും (24 മണിക്കൂർ വരെയുള്ള ട്രാൻസ്ഫർ ഉൾപ്പെടെ) ഒരാൾക്ക് 10 റിയാൽ വീതമാണ് ഫീസ്.
4. എയർ ഫ്രൈറ്റ് സ്റ്റേഷൻ ഫീസ് ∙ തപാൽ ഉൾപ്പെടെ രാജ്യത്തേക്ക് വരുന്നതും ട്രാൻസിറ്റ് ഉളളതുമായ കാർഗോ ഷിപ്പ്‌മെന്റുകൾക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാൽ വീതമാണ് നിരക്ക്. അതേസമയം ഒരേ വിമാനത്തിലെ ഷിപ്പ്‌മെന്റുകൾക്ക് ഫീസ് ബാധകമല്ല.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications