കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊസ്യൂള്‍ പിടിക്കാന്‍ യുദ്ധം തുടങ്ങി... അതി ശക്തമായ വെടിവപ്പ്, 5000 ഐസിസിന് ഒരു ലക്ഷം ഇറാഖികള്‍

മൊസ്യുള്‍ തിരിച്ച് പിടിക്കാന്‍ യുദ്ധം തുടങ്ങി. കാര്‍ ബോംബുകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമം

  • By Desk
Google Oneindia Malayalam News

മൊസ്യൂള്‍: മൊസ്യൂള്‍ നഗരം ഐസിസില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞു. ഇറാഖി സൈന്യം മൊസ്യൂളിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. അതിശക്തമായ വെടിവപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ എല്ലാം വെറുതേ കണ്ടുകൊണ്ടിരിക്കുകയല്ല ഐസിസ് ചെയ്യുന്നത്. നേരിട്ടുള്ള ആക്രമണം ഫലപ്രദം അല്ലെന്ന് കണ്ട് ഇറാഖി സൗനിക വ്യൂഹത്തിന് നേര്‍ക്ക് ആത്മഹത്യാ കാര്‍ ബോബംബുകള്‍ ഓടിച്ചുകയറ്റുകയാണ് അവര്‍.

പക്ഷേ ഇത്തവണ ഐസിസിന് പിടിച്ചുനില്‍ക്കാനാവില്ല. കാരണം സൈന്യത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ മാത്രം ഭീകരര്‍ ഒന്നും മൊസ്യൂളില്‍ ഇല്ല. ആകെയുള്ളത് അയ്യായിരം പേര്‍ മാത്രം.

സൈനിക മുന്നേറ്റം

സൈനിക മുന്നേറ്റം

ഇറാഖി സൈന്യം മൊസ്യൂളില്‍ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. അതി ശക്തമായ വെടിവപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

മൊസ്യൂള്‍ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം സൈന്യം ഒഴിപ്പിച്ചു കഴിഞ്ഞു. ഗ്രാമവാസികളുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല ലക്ഷ്യം, ഐസിസുകാര്‍ നുഴഞ്ഞ് കയറുന്നത് തടയുക കൂടിയാണ്.

ഒരു ലക്ഷം

ഒരു ലക്ഷം

ഏതാണ് ഒരു ലക്ഷത്തോളം സൈനികരാണ് മൊസ്യൂള്‍ തിരിച്ച് പിടിക്കാന്‍ രംഗത്തുള്ളത്. ഇതില്‍ 54,000 പേര് ഇറാഖി സുരക്ഷാ സേനയിലെ അംഗങ്ങളാണ്. 40,000 പേര്‍ കുര്‍ദ്ദ് പോരാളികള്‍. പിന്നെ മറ്റ് ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം പോരാളികള്‍ വേറേയും.

ഐസിസ് എത്ര

ഐസിസ് എത്ര

മൊസ്യൂളില്‍ ആകെ എത്ര ഐസിസ് ഭീകരര്‍ ഉണ്ട്? അയ്യായിരം പേര്‍ മാത്രമേ ഉള്ളൂ എന്നാണ് ഇന്റലിജന്‍സ് വിവരങ്ങള്‍. എന്നാല്‍ അവര്‍ അവകാശപ്പെടുന്നത് ഏഴായിരം പേര്‍ ഉണ്ടെന്നാണ്.

തകര്‍ക്കും

തകര്‍ക്കും

പരമാവധി വരുന്ന ഏഴായിരം തീവ്രവാദികളെ നേരിടാന്‍ വരുന്നത് ഒരു ലക്ഷത്തോളം സൈനികര്‍. പിടിച്ചു നില്‍ക്കാനാവില്ലെന്ന് ഐസിസിന് ഉറപ്പാണ്.

രക്ഷപ്പെടാന്‍ തുരങ്കങ്ങള്‍

രക്ഷപ്പെടാന്‍ തുരങ്കങ്ങള്‍

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി നഗരത്തില്‍ നിന്ന് പുറത്തേക്ക് ഒരുപാട് തുരങ്കങ്ങള്‍ ഐസിസ് നിര്‍മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ പരമാവധി നാശനഷ്ടം ഉണ്ടാക്കാന്‍ ചാവേറുകളേയും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

ഒരിക്കല്‍

ഒരിക്കല്‍

രണ്ട് വര്‍ഷം മുമ്പ് ഐസിസ് ഭീകരര്‍ ആയുധങ്ങളുമായി കടന്നുവന്നപ്പോള്‍ ആയുധം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതാണ് ഇറാഖി സൈന്യം. ഇന്നവര്‍ സകല ശക്തിയും സംഭരിച്ച് തിരിച്ചടിക്കാന്‍ എത്തുകയാണ്.

മോസ്യൂള്‍ നഷ്ടപ്പെട്ടാല്‍

മോസ്യൂള്‍ നഷ്ടപ്പെട്ടാല്‍

ഇപ്പോള്‍ ഐസിസിന്റെ അധീനതയിലുള്ള ഏറ്റവും വലിയ നഗരം മൊസ്യൂള്‍ ആണ്. അത് നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് അത് വലിയ തിരിച്ചടിയാകും. മറ്റ് കേന്ദ്രങ്ങളിലും അധിക നാള്‍ പിടിച്ചു നില്‍ക്കാനാവില്ല.

എന്ത് കാര്യം

എന്ത് കാര്യം

ഇറാഖിലേയും സിറിയയിലേയും ഐസിസിനെ ഉന്‍മൂലനം ചെയ്തതുകൊണ്ട് മാത്രം കാര്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്നിപ്പോള്‍ കേരളത്തില്‍ വരെ അവര്‍ക്ക് സംഘടനയുണ്ട്. ലോകമെമ്പാടും ഇത്തരത്തില്‍ ഐസിസ് വ്യാപിച്ചു കഴിഞ്ഞു.

English summary
On Monday, invigorated Iraqi forces and their allies started back down the road to Mosul to try to reclaim the largest city under ISIS control and its last remaining stronghold in Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X