Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് മക്കളെ വെട്ടിക്കൊന്ന 37കാരി അറസ്റ്റില്‍

സിഡ്‌നി: സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ വെട്ടിക്കൊന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ കെയിന്‍സിലാണ് സംഭവം. സ്വന്തം മക്കളായ ഏഴ് പേര്‍ അടക്കം എട്ട് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ 37 കാരിയാണ് പോലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.

37 കാരിയുടെ വീട്ടിലാണ് എട്ട് കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇതില്‍ ഏഴ് കുട്ടികള്‍ ഇവരുടെ സ്വന്തമാണ് എന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ആശുപത്രിയില്‍ കഴിയുന്ന 37 കാരി പോലീസ് കാവലിലാണ്. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചതായി ക്വീന്‍സ് ലാന്‍ഡ് പോലീസ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ബ്രൂണോ അസ്‌നികര്‍ പറഞ്ഞു.

blood

എങ്ങനെയാണ് കുട്ടികള്‍ കൊല്ലപ്പെട്ടത് എന്ന് പോലീസിന് ഇനിയും വ്യക്തമായിട്ടില്ല. വീട്ടില്‍ ഉണ്ടായിരുന്ന കത്തികളും മറ്റ് ആയുധങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. 18 മാസം മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളില്‍ ഒരാള്‍ ഈ സ്ത്രീയുടെ മരുമകളാണത്രെ. 37 കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

നെഞ്ചില്‍ കുത്തേറ്റ നിലയിലായിരുന്നു സ്ത്രീ വീട്ടിനുള്ളില്‍ കിടന്നിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില ഇപ്പോള്‍ തൃപ്തികരമാണ് എന്ന് പോലീസ് പറഞ്ഞു. സിഡ്‌നിയിലെ കോഫീ ഷോപ്പില്‍ ഭീകരാക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് എട്ടുകുട്ടികള്‍ ഒരു വീട്ടില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നത്. ഈ സംഭവങ്ങളുടെ നടുക്കത്തിലാണ് ഓസ്‌ട്രേലിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+