കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തിലെ സൈനിക പീഡനത്തെക്കുറിച്ച് ബിബിസിയോട് സംസാരിച്ച സ്ത്രീ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്കു കീഴില്‍ നടക്കുന്ന സൈനിക പീഡനത്തെ കുറിച്ച് ബിബിസി തയ്യാറാക്കിയ ടോക്ക്‌ഷോയില്‍ പങ്കെടുത്ത് സംസാരിച്ച ഈജിപ്ത്യന്‍ വനിതയെ സൈന്യം അറസ്റ്റ് ചെയ്തു. ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ട മനുഷ്യാവകാശ പ്രവര്‍ത്തകനെ കാണാതാവുകയുമുണ്ടായി.

കിഴക്കന്‍ ഗൗത്തയില്‍ നടക്കുന്നത് യുദ്ധക്കുറ്റമെന്ന് യുഎന്‍കിഴക്കന്‍ ഗൗത്തയില്‍ നടക്കുന്നത് യുദ്ധക്കുറ്റമെന്ന് യുഎന്‍

തന്റെ 26കാരിയായ മകളെ ഭീകവാദം ആരോപിച്ച് സൈന്യം പിഡീപ്പിച്ചതിനെക്കുറിച്ചും 2016ല്‍ വിട്ടയച്ചതിനു ശേഷം 2017ല്‍ വീണ്ടും അപ്രത്യക്ഷയായതിനെ കുറിച്ചും കഴിഞ്ഞയാഴ്ച ബിബിസിയോട് സംസാരിച്ചതിനാണ് ഉം സുബൈദ എന്ന് പേരു നല്‍കിയ സ്ത്രീയെ സൈന്യം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായാണ് 15 ദിവസത്തേക്ക് അവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

egyptmother


എന്നാല്‍ തുടര്‍ന്ന് ഈജിപ്ത് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട മകള്‍, താന്‍ അറസ്റ്റിലായിരുന്നില്ലെന്നും ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. സൈന്യം മകളെ കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്നായിരുന്നു മാതാവിന്റെ പ്രതികരണം. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും ഉമ്മു സുബൈദ ടിവി ചാനലിനോട് പറഞ്ഞു. ഇതിനുശേഷമാണ് മാതാവിനെ സൈന്യം അറസ്റ്റ് ചെയ്തത്.

രാജ്യത്തിനെതിരേ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ബിബിസി മാപ്പ് പറയണമെന്ന് ഈജിപ്ത് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിബിസി വാര്‍ത്തയെ തുടര്‍ന്ന്, സുരക്ഷാ ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്ന ഗുരുതരമായ രാജ്യദ്രോഹമാണെന്ന പ്രസ്താവനയുമായി പ്രസിഡന്റ് അല്‍ സീസിയും രംഗത്തുവരികയുണ്ടായി.

അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ട സുബൈദ കേസിലെ അഭിഭാഷകന്‍ ഇസ്സത്ത് ഗാനിമാണ് ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ അപ്രത്യക്ഷനായത്. ഇദ്ദേഹം അറസ്റ്റിലായതായി അധികൃതരുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. സംഭവത്തില്‍ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി. ഗാനിമിനെ കുറിച്ചുള്ള വിവരങ്ങള്‍ എത്രയും വേഗം പുറത്തുവിടാനും അദ്ദേഹം കസ്റ്റഡിയിലുണ്ടെങ്കില്‍ ഉടന്‍ വിട്ടയക്കാനും സംഘടന ആവശ്യപ്പെട്ടു.

ത്രിപുരയിലും നാഗാലാൻഡിലും മേഘാലയയിലും ഇന്ന് വോട്ടെണ്ണൽ... ത്രിപുരയിൽ സിപിഎമ്മിന് അഗ്നിപരീക്ഷ?ത്രിപുരയിലും നാഗാലാൻഡിലും മേഘാലയയിലും ഇന്ന് വോട്ടെണ്ണൽ... ത്രിപുരയിൽ സിപിഎമ്മിന് അഗ്നിപരീക്ഷ?

പ്രതിഷേധിച്ചതാണ് കുറ്റം; യുവതികളുടെ മാനത്തിന് വിലയിട്ട് സൈന്യം!! ജയിലുകളില്‍ കൂട്ടബലാല്‍സംഗംപ്രതിഷേധിച്ചതാണ് കുറ്റം; യുവതികളുടെ മാനത്തിന് വിലയിട്ട് സൈന്യം!! ജയിലുകളില്‍ കൂട്ടബലാല്‍സംഗം

English summary
An Egyptian woman who spoke to the BBC about the torture and forced disappearance of her daughter has been arrested by Egyptian authorities on suspicion of spreading false news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X