കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം തകര്‍ന്നു; അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

  • By Anwar Sadath
Google Oneindia Malayalam News

ബോഗോട്ട: ചെറുവിമാനം തകര്‍ന്നുവീണിട്ടും അമ്മയും കഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് കൊളംബിയയില്‍ നിന്നുമാണ് ആരെയും അമ്പരപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. പടിഞ്ഞാറന്‍ കൊളംബിയയിലെ കൊടുവനത്തിലായിരുന്നു ചെറുവിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തകര്‍ വിമാനം കണ്ടെത്താന്‍ തന്നെ രണ്ടുദിവസമെടുത്തെങ്കിലും അമ്മയും കുഞ്ഞും കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഇരട്ട എന്‍ജിനുള്ള സെസ്‌ന വിമാനമാണ് തകര്‍ന്നു വീണത്. ശാന്തസമുദ്ര തീരത്തെ നുക്യുവില്‍ നിന്ന് ചോക്കോ പ്രവിശ്യയുടെ തലസ്ഥാനമായ ക്വിബ്‌ഡോയിലേക്ക് പോവുകയായിരുന്നു മുറില്ലോ എന്ന സ്ത്രീയും ഒരുവയസുള്ള കുട്ടിയും. യാത്ര തുടങ്ങി 20 മിനിറ്റിനകം വിമാനം വനത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനം കാണാതായെന്ന വിവരം ലഭിച്ചതോടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചു.

കൊടുംവനത്തിനുള്ളില്‍ തിരച്ചില്‍ വളരെ ദുഷ്‌കരമായിരുന്നു. എന്നിരുന്നാലും രണ്ടുദിവസത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന വിമാനം കണ്ടെത്തി. വിമാനത്തിനുള്ളില്‍ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും അമ്മയെയും കുഞ്ഞിനെയും കാണാതായത് ആശങ്ക പടര്‍ത്തി. ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ സംഭവസ്ഥലത്തിന്റെ അര കിലോമീറ്ററിനുള്ളില്‍ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.

വിമാനത്തില്‍ തീപടരുന്നത് കണ്ട് അവിടെനിന്നും രക്ഷപ്പെടുകയായിരുന്നെന്ന് സ്ത്രീ പറഞ്ഞു. കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാതിരുന്നത് ഇവര്‍ക്ക് രക്ഷയായി. ഹോളിവുഡ് സിനിമകളിലും മറ്റും മാത്രം കണ്ടുവന്നിരുന്ന അത്യപൂര്‍വ സംഭവമാണ് ഇതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

English summary
Mother and baby survive Colombia plane crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X