കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് കയ്യിൽ നിന്ന് വഴുതിപ്പോയി: രക്ഷിക്കാൻ ശ്രമിച്ച അമ്മ കെട്ടിടത്തിൽ നിന്നുവീണു മരിച്ചു !!!

20 വയസ്സുള്ള യുവതിയാണ് അഞ്ച് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണുമരിച്ചത്.

  • By മരിയ
Google Oneindia Malayalam News

അജ്മാന്‍: ഫ്‌ളാറ്റിന് അകത്ത് കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്‌റെ മുകളില്‍ നിന്ന് വീണ് അമ്മയ്ക്ക് ദാരുണാദ്യം. അജ്മാനിലെ അല്‍-നുവാല്‍മിയ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് അപകടം ഉണ്ടായത്. 11 മാസം പ്രായമുള്ള കുഞ്ഞിനെ ജനല്‍പടിയില്‍ നിന്ന് കളിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിനറെ പ്രാഥമിക നിഗമനം.

മരിച്ചത് സുഡാനി യുവതി

20 വയസ്സുള്ള സുഡാനി യുവതിയാണ് അപകടത്തില്‍ മരിച്ചത്. ജനലിന് അടുത്ത് നിന്ന് 11 മാസം പ്രായമുള്ള മകനെ കളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ സണ്‍ഷെയ്ഡിന് മുകളിലേക്ക് വീണതാകാം. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി കാല്‍ വഴുതി താഴെ വീണുവെന്നാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു.

അജ്മാനിലെത്തിയത് വിസിറ്റിംഗിന്

യുഎഇയില്‍ ഒരു കമ്പനിയുടെ മാനേജരായി ജോലി ചെയ്യുന്ന ഭര്‍ത്താവിന് അടുത്തേക്ക് വിസിറ്റിംഗ് വിസയില്‍ എത്തിയതായിരുന്നു യുവതി. ഇവര്‍ക്കും കുഞ്ഞിനും ഫാമിലി വിസ എടുക്കാനായി ഭര്‍ത്താവ് എംബസിയില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്.

കുഞ്ഞിന് ഗുരുതര പരിക്ക്

യുവതിയ്ക്ക് ഒപ്പം അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ ആണ്‍കുഞ്ഞിനും ഗുരുതര പരിക്കേറ്റു. ചോരയില്‍ കുളിച്ച് കിടന്ന കുഞ്ഞിനെ അയല്‍വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അത്മഹത്യ...?

യുവതി ആത്മഹത്യ ചെയ്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയില്‍ ആയിരുന്നു യുവതി. ആരോടും ഇവര്‍ ഇവര്‍ മിണ്ടാറില്ലെന്നും അയല്‍വാസികള്‍ പറയുന്നു.

അന്വേഷണം തുടങ്ങി

യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് മൊഴി എടുത്ത അജ്മാന്‍ പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടിയിരുന്ന യുവതി ആത്മഹത്യചെയ്തതാണോ എന്നും പരിശോധിയ്ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും പുരോഗമിക്കുന്നു.

English summary
A Sudanese woman died while trying to save her 11-month-old child who fell from a building in Ajman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X