നവജാത ശിശു മരിച്ചു, മനോവിഷമത്തില്‍ അധ്യാപിക ജീവനൊടുക്കി
കൊളംബോ: നവജാത ശിശു മരിച്ച ദുഖത്തില്‍ യുവതി ജീവനൊടുക്കി. അധ്യാപിക കൂടിയായ യുവതിയാണ് കുഞ്ഞ് മരിച്ച ദുഖത്തില്‍ ജീവനൊടുക്കിയത്. ഒരു മാസം മുമ്പാണ് സെല്‍വരാജ് കവിപ്രിയ (26) എന്ന യുവതിയുടെ നവജാത ശിശു മരിച്ചത്.
കുഞ്ഞിന്റെ മരണത്തിന് ശേഷം അറെ മനോവിഷമത്തിലായിരുന്നു ഇവര്‍. ആഴ്ചകള്‍ക്ക് മുമ്പ് ഇവര്‍ നുവാര ഇലിയയിലുള്ള സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയെത്തിയിരുന്നു. ഭര്‍ത്താവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം താമയിക്കുന്നതിനാണ് വീട്ടിലെത്തിയതെന്നാണ് യുവതി പറഞ്ഞത്.

എന്നാല്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവതി സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവും ബന്ധുക്കളും അമ്പലത്തില്‍ പോയ സമയത്താണ് യുവതി ജീവനൊടുക്കിയത്. മരണത്തിന് പിന്നില്‍ ദുരഹൂഹതകള്‍ ഇല്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിലുള്ള ദുഖമാണ് യുവതി ജീവനൊടുക്കാന്‍ കാരണമായതെന്നും പൊലീസ്.












Click it and Unblock the Notifications