Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡലിന്റെ സ്തനവും ചുണ്ടുകളും; അമ്മയും മകളും ചിലവഴിച്ചത് 56 ലക്ഷം

ലണ്ടന്‍: പ്രശസ്ത ടെലിവിഷന്‍ താരവും മോഡലുമായ കാറ്റി പ്രൈസിനോടുള്ള കടുത്ത ആരാധനയെ തുടര്‍ന്ന് അവരെപോലെ രൂപമാറ്റം ചെയ്യാന്‍ ഒരു അമ്മയും മകളും ചെലവഴിച്ചത് 56,000 പൗണ്ട്(ഏകദേശം 56 ലക്ഷം രൂപ). ബ്രിട്ടീഷുകാരായ ജോര്‍ജിന ക്ലാര്‍ക്ക് (38), മകള്‍ കൈല മോറിസ് (20) എന്നിവരാണ് ഒരേസമയം രൂപമാറ്റത്തിനായി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരായത്.

ചെറുപ്പം മുതല്‍ കാറ്റിയോട് വലിയ ആരാധനയായിരുന്നെന്ന് മോറിസ് പറയുന്നു. പ്രൈസിന്റെ സ്തനങ്ങളും നിതംബവും ചുണ്ടുകളുമാണ് അമ്മയെയും മകളെയും ആകര്‍ഷിച്ചത്. ഇതിനായി പണം സ്വരൂപിച്ചത് മോറിസ് പതിനേഴാം വയസുമുതല്‍ ക്ലബ്ബുകളില്‍ വസ്ത്രമഴിച്ചുള്ള ഡാന്‍സ് ചെയ്താണ്. പ്രൈമറി സ്‌കൂള്‍ മുതല്‍ സ്തനങ്ങള്‍ വലുതാക്കാനുള്ള ശ്രമങ്ങളും മോറിസ് തുടങ്ങിയിരുന്നത്രെ.

Katthie

മോറിസിന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം അമ്മയും കൂട്ടുനില്‍ക്കുകയായിരുന്നു. അമ്മയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് മോറിസ് പറയുന്നു. ഓരോ തവണ പ്ലാസ്റ്റിക് സര്‍ജറി കഴിയുമ്പോഴും തങ്ങള്‍ പ്രൈസുമായി ഏറെ സാമ്യപ്പെട്ടുവരികയാണ്. അടുത്തതന്നെ തങ്ങളുടെ ആഗ്രഹം പൂര്‍ണമായും സാധ്യമാകുമെന്നും മോറിസ് പറഞ്ഞു.

അതേസമയം, ഇത്തരം സര്‍ജറികള്‍ വളരെ അപകടകരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. താത്കാലിക ആകര്‍ഷണത്തിനുവേണ്ടി ചെയ്യുന്ന പ്ലാസ്റ്റിക് സര്‍ജറികള്‍ ഭാവിയില്‍ ഗുരുതരമായി ആരോഗ്യപ്രശ്‌നത്തിന് ഇടയാക്കും. ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മോഡലുകള്‍ മരണമടഞ്ഞതായ വാര്‍ത്തകളും ഈയിടെ പുറത്തുവന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+