സുന്ദരിയാകാന്‍ മെലിയണം, അമ്മ മകളെ തീറ്റിച്ചത് നാടവിര!
ഫ്‌ലോറിഡ: മകള്‍ സുന്ദരിയായിക്കാണാന്‍ അമ്മമാര്‍ എന്തൊക്കെ ചെയ്യും എന്നാണോ സംശയം. ചില അമ്മമാര്‍ എന്തും ചെയ്യും എന്നാണ് ഉത്തരം. മെലിഞ്ഞ് സുന്ദരിയായി സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് ജയിക്കാനായി മകളെക്കൊണ്ട് ഒരു അമ്മ കഴിപ്പിച്ചത് നാടവിര. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് മെലിയാന്‍ വേണ്ടി മകള്‍ക്ക് അമ്മ നാടവിര കൊടുത്ത സംഭവം ഉണ്ടായത്.
കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. അള്‍ട്രാസ്‌കാനിംഗില്‍ പെണ്‍കുട്ടിക്ക് ഗര്‍ഭമില്ല എന്ന് തെളിഞ്ഞു. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വയറ്റില്‍ ക്രമാതീതമായി വളരുന്ന നാടവിരയാണ് പെണ്‍കുട്ടിക്ക് വയറുവേദന ഉണ്ടാക്കുന്നത് എന്ന് മനസിലായത്.

സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മെലിയാന്‍ ശ്രമിക്കുന്ന മകളെ സഹായിക്കാന്‍ വേണ്ടി അമ്മ തന്നെയാണത്രെ പെണ്‍കുട്ടിക്ക് നാടവിര നല്‍കിയത്. മെക്‌സിക്കോയില്‍ നിന്നും വാങ്ങിയ നാടവിരയുടെ മുട്ടകളാണ് മെലിയാന്‍ വേണ്ടി മകള്‍ക്ക് കൊടുത്തിരുന്നതെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. നാടവിര കഴിച്ച് കുടലുകള്‍ ക്രമാതീതമായി വീര്‍ത്ത് ഗുരുതരാവസ്ഥയിലെത്തിയിരുന്നു പെണ്‍കുട്ടി.
കാര്യത്തിന്റെ ഗൗരവം മനസിലായ അമ്മ മകളോട് മാപ്പ് പറഞ്ഞു. മകളെ നീ എനിക്ക് മാപ്പ് തരണം. നിനക്കറിയാമല്ലോ, നീ മെലിയാനും സൗന്ദര്യമത്സരത്തില്‍ ജയിക്കാനും വേണ്ടിയാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. മകള്‍ അമ്മയ്ക്ക് മാപ്പ് കൊടുത്തിട്ടുണ്ട്. സംഭവം പോലീസ് കേസായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications