ലണ്ടനില്‍ നിന്ന് കാണാതായ ആ അമ്മയും നാല് മക്കളും എവിടെ... സിറിയയിലോ?
ലണ്ടന്‍: യൂറോപ്പില്‍ നിന്ന് പെണ്‍കുട്ടികളും യുവാക്കളും ഐസിസില്‍ ചേരുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. അവിടെ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും ഇപ്പോള്‍ ഈ മേഖലയില്‍ കാര്യമായ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തുന്നും ഉണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഒരു അമ്മയേയും നാല് കുട്ടികളേയും കാണാതായിരിയ്ക്കുന്നു. അവര്‍ സിറിയയിലേയ്ക്ക് കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇവര്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷരായത്.
33 വയസ്സുകാരിയായ സഹീറ താരിഖ്, മക്കളായ മഹമ്മദ്, അമാര്‍, ആദ്ദ്, സഫിയ എന്നിവരാണ് ഇപ്പോള്‍ ലണ്ടനില്‍ നിന്ന് സിറിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. മൂത്ത മകന്‍ മുഹമ്മദിന് പ്രായം 12 വയസ്സാണ്. ഇളയ മകന്‍ ആദിദിന് നാല് വയസ്സും.
ഇവരുടെ ഒരു ബന്ധു തന്നെയാണ് കാണാതായ വിവരം പോലീസിനെ അറിയിച്ചത്. ഐസിസില്‍ ചേരാനുള്ള സാധ്യതയെ കുറിച്ചും ഇയാള്‍ പോലീസിന് വിവരം നല്‍കിയിരുന്നു. നെതര്‍ലന്‍ഡ്‌സ് വഴിയാണ് ഇവര്‍ സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിയ്ക്കുന്നതെന്നാണ് വിവരം.












Click it and Unblock the Notifications