ഗര്‍ഭാവസ്ഥയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച യുവതി 54ാം ദിവസം കുഞ്ഞിന് ജന്മം നല്‍കി
ഒമാഹ : ഗര്‍ഭവസ്ഥയില്‍ മസ്തിഷ്‌കമരണം സംഭവിച്ച യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മസ്തിഷ്‌കമരണം സംഭവിച്ച് 54 ദിവസത്തിനുശേഷമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം യുവതി മരണത്തിന് കീഴടങ്ങി.
ഒമാഹയിലെ മെതേഡിസ്റ്റ് ഹെല്‍ത്ത് സിസ്റ്റം ആശുപത്രിയിലാണ് സംഭവം. മസ്തിഷ്‌ക മരണം സംഭവിച്ച കാര്‍ല പെരസ് എന്ന 22കാരിയെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായി 54 ദിവസം ഡോക്ടര്‍മാര്‍ തീവ്ര പരിചരണത്തിനലൂടെ സംരക്ഷിച്ചത്.

കാര്‍ല പെരസിന് ഇടയ്ക്കിടെ തലവേദന അനുഭവപ്പെട്ടിരുന്നു തലച്ചോറില്‍ രക്തസ്രാവമുണ്ടായതാണ് തലവേദനയുടെ കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി അപ്പൊഴേക്കും സമയം ഒരു പാട് വൈകിയിരുന്നു. അവള്‍ക്ക് മസ്തിഷ മരണം സംഭവിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് 22 ആഴ്ചമാത്രമായിരുന്നു പ്രായം.
ഗര്‍ഭപാത്രത്തിന് പുറത്ത് കുഞ്ഞ് ജീവിക്കാനുളള സാധ്യതകളുണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ ഗര്‍ഭപാത്രത്തില്‍ തന്നെ അവനെയും വഹിച്ച് അവള്‍ കിടന്നു, ഗര്‍ഭപാത്രത്തിന് പുറത്ത് അവന്‍ ജീവിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തു.എയ്ഞ്ചല്‍ എന്നാണ് ആശുപത്രി അധികൃതര്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.












Click it and Unblock the Notifications