6 കുഞ്ഞുങ്ങളെ കൊന്ന് ഫ്രീസറിൽ സൂക്ഷിച്ചു !! അമ്മ കുറ്റക്കാരിയെന്ന് കോടതി !!!
കുഞ്ഞുങ്ങള്‍ പ്രസവത്തോടെ തന്നെ മരിച്ചിരുന്നെന്ന് യുവതി പറയുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ഈ വാദം തള്ളിക്കളഞ്ഞു.
കാനഡ: നവജാത ശിശുക്കളെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച് കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് കനേഡിയന്‍ കോടതി കണ്ടെത്തി. ആന്‍ഡ്രിയ ഗിയസ്ബ്രറ്റ് എന്ന യുവതിയുടെ ശിക്ഷ കോടതി ഉടന്‍ വിധിയ്ക്കും.
2014ലാണ് ആന്‍ഡ്രിയയുടെ വീട്ടില്‍ നിന്ന് പുറന്തള്ളിയ മാലിന്യങ്ങളുടെ ഒപ്പം നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ ഫ്രീസറില്‍ നിന്ന് കൂടുതല്‍ ശിശുക്കളുടെ മൃതദേഹം കിട്ടിയത്.

ആറ് നവജാത ശിശുക്കളെയാണ് അമ്മ ആന്‍ഡ്രിയ കൊന്നത്. ഇവയുടെ മൃതദേഹങ്ങള്‍ ചീഞ്ഞ് അളിഞ്ഞ നിലയിലാണ് ഫ്രീസറില്‍ നിന്ന് കണ്ടെടുത്തത്. കുഞ്ഞുങ്ങളുടെ അച്ഛന് ആരാണെന്ന് വെളിപ്പെടുത്താന്‍ യുവതി തയ്യാറായിട്ടില്ല.

കുഞ്ഞുങ്ങള്‍ പ്രസവത്തോടെ തന്നെ മരിച്ചിരുന്നെന്ന് യുവതി പറയുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ഈ വാദം തള്ളിക്കളഞ്ഞു. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് വ്യക്തമായത് ഇവര്‍ ആരോഗ്യത്തോടെ തന്നെ ജനിച്ചിരിക്കാനാണ് സാധ്യത എന്നാണ്. 6ല കുഞ്ഞുങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദേഹമാണ് യുവതിയുടെ വീട്ടിലെ ഫ്രീസറില്‍ നിന്ന് കണ്ടെടുത്തത്.

കുഞ്ഞുങ്ങളെ എങ്ങനെയാണ് കൊന്നത് എന്ന് യുവതി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. മരിച്ച 6 കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ യുവതി മൊഴി നല്‍കിയിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനും യുവതി തയ്യാറായിട്ടില്ല. കുട്ടികളുടെ അച്ഛന് ആരാണെന്ന് കണ്ടെത്താന്‍ ഇപ്പോഴും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

ആന്‍ഡ്രിയയ്ക്ക് ഉണ്ടായിരുന്ന വഴി വിട്ട ബന്ധങ്ങളില്‍ ഉണ്ടായ കുട്ടികള്‍ ആണിതെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ കാമുകന്മാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണി ആണോ എന്ന് അറിയില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്.

കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ഫ്രീസറില്‍ മാത്രമല്ല സൂക്ഷിച്ചിരുന്നത്, സിമന്റ് ഒരുക്കി ഒഴിച്ച് തറയ്ക്ക് അകത്തും വെച്ചിരുന്നു. ഏറെ പണിപ്പെടുത്താണ് പൊലീസ് ഈ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.

യുവതിയ്ക്ക് കനേഡിയൻ കോടതി എന്ത് ശിക്ഷ വിധിയ്ക്കും എന്നാണ് ഇപ്പോൾ
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications