സ്ലീപ്പിങ് ജ്യൂസ് എന്ന് പറഞ്ഞ് അമ്മ മക്കളുടെ ദേഹത്ത് കുത്തിവെച്ചത് ഹെറോയിന്‍
വാഷിങ്ടണ്‍: കുട്ടികളുടെ ശരീരത്തില്‍ ഹെറോയിന്‍ കുത്തിവെച്ച് യുവതിയും കാമുകനും അറസ്റ്റില്‍. സ്ലീപിങ് ജ്യൂസ് എന്ന് പറഞ്ഞായിരുന്നു മയക്കുമരുന്ന് കുത്തിവെച്ചത്.
ആഷ്‌ലി ഹട്ട് എന്ന യുവതിയും കാമുകന്‍ ലീറോയും ചേര്‍ന്നാണ് മൂന്ന് കുട്ടികളില്‍ ഹിറോയിന്‍ കുത്തിവെച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വ്വീസ് വിഭാഗമാണ് കുട്ടികളെ ഇവരില്‍ നിന്നും രക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് കേസില്‍ അന്വേഷണം നടത്തിയത്.

വെള്ളത്തില്‍ ഹെറോയില്‍ കലര്‍ത്തി അമ്മയും കാമുകനും ചേര്‍ന്നാണ് കുത്തിവെച്ചത് എന്ന് മൂത്ത കുട്ടി പോലീസിനോട് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഇത് ചെയ്യാറുണ്ടെന്നും ജ്യൂസ് ആണെന്ന് പറഞ്ഞാണ് അമ്മ ചെയ്യാറുള്ളതെന്നും കുട്ടികള്‍ പറഞ്ഞു.












Click it and Unblock the Notifications