കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകി ഉപേക്ഷിച്ചപ്പോള്‍ ഭ്രാന്തായ യുവാവിനെ അമ്മ 13 വര്‍ഷം കോഴിക്കൂട്ടില്‍ അടച്ചിട്ടു

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിംഗ്: മാനസിക രോഗിയായ മകനെ അമ്മ 13 വര്‍ഷം കോഴിക്കൂട്ടില്‍ പൂട്ടിയിട്ടു. ചൈനയിലെ തെക്കന്‍ പ്രവിശ്യയായ ഹുനാനിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ടാങ് ഷുവാങ് ജിയാങ് (46) എന്നയാളെയാണ് 13 വര്‍ഷമയി അമ്മ കോഴിക്കൂട്ടില്‍ പൂട്ടിയിട്ടത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഷുവാങിനെ കാണാനെത്തിയ സുഹൃത്തുക്കളാണ് പൂട്ടിയിട്ട നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകി ഉപേക്ഷിച്ചതോടെയാണ് ഷുവാങില്‍ മാനസിക അസ്വാസ്ഥ്യം കണ്ട് തുടങ്ങിയത്.അധികം വൈകാതെ ഇയാളുടെ അച്ഛനും മരിച്ചു. ഇതോടെ ഷുവാങ് പൂര്‍ണമായും മാനസികരോഗിയായി മാറി. അയല്‍ക്കാരെ ആക്രമിയ്ക്കാന്‍ തുടങ്ങിയതോടെയാണ് അമ്മ മകനെ കോഴിക്കൂട്ടില്‍ പൂട്ടിയിട്ടത്.

Love

ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ മകനെ നിയന്ത്രിയ്ക്കാന്‍ തനിയ്ക്ക് കഴിയാതെ വന്നുവെന്നും ഷുവാന്‍ ആക്രമണകാരിയാകുമെന്ന് ഭയന്നുവെന്നും 66കാരിയായ അമ്മ പറയുന്നു. ഷുവാനെ ചികിത്സിയ്ക്കാനുള്ള പണവും തന്റെ കൈയ്യിലില്ലെന്ന് സ്ത്രീ പറയുന്നു.

ഷുവാനൊപ്പം സ്‌കൂളില്‍ പഠിച്ച് സുഹൃത്തുക്കള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാതിരുന്ന ഏക വ്യക്തി ഷുവാനാണ്. 28 വര്‍ഷമായി സുഹൃത്തുക്കളുമായി യാതൊരു ബന്ധവും ഷുവാനില്ലായിരുന്നു. തുടര്‍ന്നാണ് സുഹൃത് സംഘം ഷുവാന്റെ വീട്ടിലേയ്ക്ക് തിരിച്ചതും അദ്ദേഹത്തെ കണ്ടെത്തിയതും. സുഹൃത്തിനെ ഇത്തരമൊരു അവസ്ഥയില്‍ കണ്ടെത്തിയതില്‍ അതീവ ദുഖിതരാണ് ഷുവാന്റെ സുഹൃത്തുക്കള്‍.

English summary
Mother has kept mentally ill son aged 46 imprisoned in chicken shed for 13 years .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X