മകളെ തീയില്‍ എറിഞ്ഞ് അമ്മ കാമുകന്റെ അടുത്തേക്ക് രക്ഷപ്പെട്ടു; ഇനിയുള്ള ജീവിതം അഴിക്കുള്ളില്‍!!
മിയാമി: വീടിനുള്ളില്‍ തീ പിടിച്ചപ്പോള്‍ മകളെ വീടിനുള്ളില്‍ ഉപേക്ഷിച്ച് യുവതി കാമുകന്റെ ഫഌറ്റിലേക്ക് ഓടി രക്ഷപ്പെട്ടു. തീ പടര്‍ന്ന വീട്ടില്‍ മകളെ ഉപേക്ഷിച്ചതിന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
അടുക്കളയില്‍ കത്തിപ്പിടിച്ച തീ യുവതി അണയ്ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. പിന്നീട് ബെഡ്‌റൂമില്‍ കിടന്നുറങ്ങുന്ന ആറ് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

വീടിനുള്ളില്‍ നിന്ന് പുക വരുന്നത് കണ്ട അയ്യല്‍വാസിയാണ് അകത്ത് കയറി നോക്കിയത്. പുക ശ്വസിച്ച് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വീടിലെ തീ അണയ്ക്കുകയും ചെയ്തു.
കുട്ടിയെ ആശുപത്രിയിലേക്ക് കാണാന്‍ യുവതി എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് മിയാമി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.












Click it and Unblock the Notifications