Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ കാമുകിയുടെ മോശം ചിത്രം ഫേസ്ബുക്കിലിട്ട അമ്മയ്ക്ക് അറസ്റ്റ് വാറന്റ്

ന്യൂയോര്‍ക്ക്: മകന്റെ കാമുകിയുടെ അശ്ലീലചിത്രം ഫേസ്ബുക്കിലിട്ട അമ്മയ്ക്ക് അറസ്റ്റ് വാറന്റ്. അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ ഡാനിറ്റ മിച്ചൗക്‌സ് (39) എന്ന സ്ത്രീക്കെതിരെയാണ് പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. മകനും കാമുകിയിലും തമ്മില്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്നാണ് ഡാനിറ്റ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കേവലം 12 വയസ് മാത്രം പ്രായമുള്ളപ്പോള്‍ 2013ല്‍ പെണ്‍കുട്ടി ഒരു ചിത്രം തന്റെ കാമുകന് അയച്ചു നല്‍കിയിരുന്നു. ടോപ്‌ലസ് ആയ ചിത്രമാണിത്. ഈ ചിത്രമാണ് യുവതി ഫേസ്ബുക്കിലൂടെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീക്ക് കഴിഞ്ഞ ഡിസംബറില്‍ ഡാനിറ്റ അശ്ലീല സന്ദേശങ്ങളും അയച്ചുനല്‍കി.

facebook

സംഭവം വിവാദമായതോടെ ചിത്രം ഡിലീറ്റ് ചെയ്ത് യുവതി മുങ്ങിയിരിക്കുകയാണ്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 12 വയസുള്ള മകന്റെ കാമുകിയുടെ അശ്ലീല ചിത്രം സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടത് ഗുരുതരമായ കുറ്റമായാണ് പോലീസ് കരുതുന്നത്.

ക്രൂരമായ മനസാണ് സ്ത്രീയെക്കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം, അമ്മയുടെ ഫേസ്ബുക്ക് ദുരുപയോഗപ്പെടുത്തി മകന്‍ ആണോ ചിത്രം സോഷ്യല്‍ മീഡിയിയില്‍ പോസ്റ്റ് ചെയ്യത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. എങ്ങിനെയായാലും ചിത്രം ഷെയര്‍ ചെയ്തതിന്റെ പേരില്‍ അമ്മയ്‌ക്കെതരെ കേസുണ്ടാകുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+