ഓമനിച്ച് കൊതിതീര്‍ന്നില്ല, കത്തിയമരുന്ന വീട്ടില്‍ അമ്മയും കുഞ്ഞും മാത്രം!! പിന്നീട് നടന്നത് !!വീഡിയോ
21ാം പിറന്നാള്‍ ആഘോഷിച്ച് തൊട്ടടുത്ത ദിവസമാണ് യുവതിയുടെ ദാരുണ അന്ത്യം
ന്യൂയോര്‍ക്ക്: മാതൃത്വത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഒരു അമ്മ വീണ്ടും തെളിയിച്ചു. അമേരിക്കയിലാണ് കരള്‍ അലിയിക്കുന്ന സംഭവം നടന്നത്. ഓമനിച്ചു കൊതി തീരുമുമ്പ് കുഞ്ഞിനെ തനിച്ചാക്കി അമ്മ യാത്രയായി. കത്തിയമര്‍ന്ന വീട്ടില്‍ നിന്ന് കുഞ്ഞിനെ സാഹസികമായി പുറത്തെത്തിച്ച് അമ്മ മരണത്തിനു കീഴടങ്ങുകയായിരുന്നു.

21 കാരിയായ ഷെല്‍ബി കാര്‍ട്ടറാണ് വെറും 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് മരണത്തെ പുല്‍കിയത്.

വീടിനു തീപിടിച്ചതിനെ തുടര്‍ന്ന് രണ്ടാം നിലയില്‍ നിന്നു കുഞ്ഞിനെ കാര്‍ സീറ്റില്‍ മുറുകെ കെട്ടിയ ശേഷം ജനല്‍ച്ചില്ല് തകര്‍ത്തു പുറത്തേക്ക് ഇടുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞ് സുരക്ഷിതയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

കുഞ്ഞിനെ രക്ഷിക്കാനായെങ്കിലും വീട്ടില്‍ നിന്നു പുറത്തു കടക്കാനാവാതെ ഷെല്‍ബി മരണത്തിനു കീഴടങ്ങി. പോസ്റ്റ് മോര്‍ട്ടത്തില്‍ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതിശ്രുധ വരനോടും അമ്മയോടും ഒപ്പമാണ് ഷെല്‍ബി വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ തീപിടുത്തമുണ്ടായപ്പോള്‍ അമ്മയും കുഞ്ഞും മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

വീടിനു തീപിടിക്കാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു പോലിസ് അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വീടിനു തീപിടുത്തമുണ്ടായ കാര്യം യുവതി തന്നെയാണ് പോലിസിനെ അറിയിച്ചത്. എന്നാല്‍ തനിക്കൊപ്പം കുഞ്ഞ് കൂടിയുണ്ടെന്ന വിവരം ഇവര്‍ പറഞ്ഞിരുന്നില്ലെന്നും പോലിസ് അറിയിച്ചു.

തീയണയ്ക്കാനെത്തിയ അഗ്‌നിശമന ഉദ്യോഗസ്ഥരാണ് യുവതിയെ രക്ഷിക്കുന്നതിനായി വീടിനു മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ താഴേയുണ്ടായിരുന്ന കാര്‍ സീറ്റില്‍ കുഞ്ഞിനെ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

21ാം പിറന്നാള്‍ ആഘോഷിച്ച് തൊട്ടടുത്ത ദിവസം തന്നെയാണ് ഷെല്‍ബി മരണത്തിലേക്ക് നടന്നു പോയത്. ഫാര്‍മസി വിദ്യാര്‍ഥിനി കൂടിയായിരുന്നു ഇവര്‍.
വീഡിയോ












Click it and Unblock the Notifications