കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ ചികിത്സയ്ക്കായി മുലപ്പാൽ വിറ്റ് ഒരമ്മ!

Google Oneindia Malayalam News

ബെയ്ജിങ്: ചൈനീസ് ഇന്‍റർനെറ്റ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രം ഉണ്ട്.ഒരമ്മ വഴിയോരത്ത് തന്‍റെ മുലപ്പാൽ വിൽക്കുന്നു, കാരണം തന്റെ ഇരട്ടകുട്ടികളിലൊരാളിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായി.ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24 കാരിയും ഭർത്താവ് സിച്ചുവാന്റേയും നിസ്സഹായതയുടെ ചിത്രങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലാകുന്നത്.

മുസ്ലീം ലീഗിൽ വിഭാഗീയത രൂക്ഷം: കൗൺസിലർമാരെ മിണ്ടാനനുവദിച്ചില്ല, പുതിയ കമ്മറ്റി!മുസ്ലീം ലീഗിൽ വിഭാഗീയത രൂക്ഷം: കൗൺസിലർമാരെ മിണ്ടാനനുവദിച്ചില്ല, പുതിയ കമ്മറ്റി!

ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെൻഴൻ ചിൽഡ്രൻസ് പാർക്കിനു സമീപത്താണ് താങും ഭർത്താവും സമീപത്തൊരു ബോർഡുമായി ഇരിക്കുന്നത്.മുലപ്പാൽ വിൽക്കുന്നു, 10 യുവാന്,എല്ലാ പ്രായത്തിലുള്ളവര്‍ക്കും മുലപ്പാൽ വിൽക്കപ്പെടും. ഇരട്ടകുട്ടികളുടെ അമ്മയാണ്ഞാൻ.ഐസിയുവിലുള്ള മകളുടെ ചികിത്സയ്ക്ക് തനിക്ക് പണം കണ്ടത്തേണ്ടതുണ്ട്. അതിനാലാണ് താന്‍ മുലപ്പാല്‍ വില്‍പ്പന നടത്തുന്നതെന്ന പോസ്റ്റര്‍ പിടിച്ചാണ് താങും ഭര്‍ത്താവും തെരുവിലേക്ക് ഇറങ്ങിയത്.പോസ്റ്ററിൽ കു‍ഞ്ഞിൻറെ ഫോട്ടോയും ചികിത്സയുടെ വിവരങ്ങളും നല്കിയിട്ടുണ്ട്.

mother


ചിത്രം മാധ്യമങ്ങളിൽ വന്നതോടെ ഷെന്‍ഴെന്നിലെ ബാവോ അന്‍ ജില്ലയിലെ പീപ്പിള്‍സ് ആശുപത്രി അധികൃതര്‍ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ വിവരങ്ങൾ പുറത്തുവിട്ടു.കുഞ്ഞിന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം യുവാൻ സമാഹരിക്കുന്നതിനായാമ് മുലപ്പാൽ വിൽക്കുന്നതെന്ന് താങും ഭര്‍ത്താവും വ്യക്തമാക്കിയിരുന്നു.ചികിത്സയ്ക്കായി എന്തും ചെയ്യുമെന്ന് താങിൻറെ ഭർത്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ഡിസംബറിലാണ് താങ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാത്ത പ്രസവമായിരുന്നു താങിന്റേത്. പ്രസവത്തിനു പിന്നാലെ കുഞ്ഞുങ്ങളിലൊരാള്‍ക്ക് പനിയും അണുബാധയും പിടിപെട്ടു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചതോടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് ദമ്പതികൾ ഇതിനു തയാറായത്.

എന്നാൽ പണമില്ലാത്തതിൻറെ പേരിൽ കുഞ്ഞിന്റെ ചികിത്സയ്ക്ക് യാതൊരു വിധത്തിലുള്ള വീഴ്ച്ചകളുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ദമ്പതികളെ തിരിച്ചറിഞ്ഞതായും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സംഭവം വാസ്തവമാണെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാര്‍ത്ത ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

English summary
mother sells her breast milk to raise money for her illed daughter treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X