കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൾഫിലെത്തിയ പെട്ടി നിറയെ മന്ത്രവാദം.. തകിടും ഏലസ്സും അറബിക് ലിഖിതങ്ങളും.. പെട്ടി തുറന്നവർ ഞെട്ടി!

Google Oneindia Malayalam News

Recommended Video

cmsvideo
ഗള്‍ഫിലേക്ക് അയച്ച പെട്ടിയില്‍ ആഭിചാരവസ്തുക്കള്‍ | Oneindia Malayalam

അല്‍ഐന്‍: ഈ നൂറ്റാണ്ടിലും മന്ത്രവാദം അടക്കമുള്ള അന്ധവിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും. കടുത്ത തരത്തിലുള്ള മന്ത്രവാദങ്ങള്‍ പോലും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ ഇത്തരം പ്രവര്‍ത്തികള്‍ നിയമപരമായി നിരോധിച്ചതാണ്. ഇതറിയാതെ ഗള്‍ഫിലേക്ക് മന്ത്രവാദത്തിനുള്ള വസ്തുക്കളെത്തിച്ചാല്‍ പണി എപ്പോ കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അല്‍ഐനിലെ ഒരു യുവാവിന് കിട്ടിയത് അത്തരമൊരു മുട്ടന്‍ പണിയാണ്.

20 വർഷത്തെ പ്രണയം.. കാത്തിരുപ്പ്.. ഒടുവിൽ ഈ മൊയ്തീനേയും കാഞ്ചനമാലയേയും ഒരുമിപ്പിച്ചത് സ്പീക്കർ20 വർഷത്തെ പ്രണയം.. കാത്തിരുപ്പ്.. ഒടുവിൽ ഈ മൊയ്തീനേയും കാഞ്ചനമാലയേയും ഒരുമിപ്പിച്ചത് സ്പീക്കർ

അപ്പണി ചെയ്തത് കാറൽ മാർക്സായാലും തെറ്റ്.. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനോട് എം സ്വരാജ്അപ്പണി ചെയ്തത് കാറൽ മാർക്സായാലും തെറ്റ്.. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനോട് എം സ്വരാജ്

നാട്ടിൽ നിന്നെത്തിയ പെട്ടി

നാട്ടിൽ നിന്നെത്തിയ പെട്ടി

ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവിന് കുരുക്കായത് അമ്മ നാട്ടില്‍ നിന്നും അയച്ച പാഴ്‌സലാണ്. നല്ല കനമുള്ള പെട്ടിയാണ് നാട്ടില്‍ നിന്നും വിമാനത്തിലെത്തിയത്. കനം കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. പെട്ടി കൂടുതല്‍ പരിശോധനയ്ക്കായി വിട്ടു. തുറന്ന് നോക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അന്തം വിട്ടു.

മന്ത്രവാദത്തിനുള്ള വസ്തുക്കൾ

മന്ത്രവാദത്തിനുള്ള വസ്തുക്കൾ

പെട്ടിക്കുള്ളില്‍ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പലതരം വസ്തുക്കള്‍. മന്ത്രത്തകിടുകളും ഏലസ്സും തുണിക്കഷണത്തില്‍ എഴുതിയ വസ്തുക്കളും എന്ന് വേണ്ട, പെട്ടി നിറയെ മന്ത്രവാദമായിരുന്നു. അറബിക്കില്‍ പലതും കുറിച്ച ലിഖിതങ്ങളുമുണ്ട്. മന്ത്രവാദം നിയമവിരുദ്ധമാണ് രാജ്യത്ത്. ഇതോടെ പോലീസ് ഇടപെട്ടു.

യുവാവിന് ശിക്ഷ

യുവാവിന് ശിക്ഷ

പെട്ടിയിലെ വിലാസം നോക്കി ഉടമയെ പോലീസ് പൊക്കി. കേസുമെടുത്തു. മാത്രമല്ല അല്‍ഐന്‍ ക്രിമിനല്‍ കോടതി യുവാവിന് അയ്യായിരം ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷ വിധിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ആഭിചാര ക്രിയ ചെയ്യാനൊന്നുമായിരുന്നില്ല ആ അമ്മ മകന് പാഴ്‌സല്‍ അയച്ചത്. സംഭവം ഇങ്ങനെയാണ്.

രോഗശാന്തിക്ക് വേണ്ടി അയച്ചത്

രോഗശാന്തിക്ക് വേണ്ടി അയച്ചത്

മുപ്പതുകാരനായ പ്രവാസി യുവാവിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഉറക്കത്തില്‍ ഞെട്ടി ഉണരുക, മാനസിക പിരിമുറുക്കം എന്നിവയായിരുന്നു യുവാവിന്. നാട്ടിലുള്ള അമ്മയോട് ഈ വിവരം യുവാവ് ഇടയ്ക്ക് പറയാറുണ്ടായിരുന്നു. നാട്ടിന്‍പുറത്തുകാരിയായ അമ്മയാകട്ടെ മകന്റെ രോഗശാന്തിക്ക് ആദ്യം പോയി കണ്ടത് നാട്ടിലെ മന്ത്രവാദിയെ ആയിരുന്നു.

നിയമം അറിയാത്ത അമ്മ

നിയമം അറിയാത്ത അമ്മ

മന്ത്രവാദിയാകട്ടെ രോഗശാന്തിക്ക് ജപിച്ച ചരടും തകിടും എന്ന് വേണ്ട സകലമാന സാധനങ്ങളും കൊടുത്തയച്ചു. ഇതാണ് ഗള്‍ഫിലെ നിയമത്തെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത അമ്മ മകന് പൊതി കെട്ടി അയച്ചത്. കടുത്ത ശിക്ഷ വിധിച്ച അല്‍ഐന്‍ ക്രിമിനല്‍ കോടതി ഉത്തരവിന് എതിരെ യുവാവ് അപ്പീല്‍ കോടതിയെ സമീപിക്കുകയുണ്ടായി.

യുവാവിനെ കുറ്റവിമുക്തനാക്കി

യുവാവിനെ കുറ്റവിമുക്തനാക്കി

പാഴ്‌സലായി എത്തിയ വസ്തുക്കള്‍ മതകാര്യ വകുപ്പിലെ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ കോടതി പരിശോധിച്ചു. മാതാവ് അയച്ച് കൊടുത്ത വസ്തുക്കളില്‍ മകന്‍ തെറ്റുകാരനല്ലെന്ന് കോടതി പ്രതിനിധി റിപ്പോര്‍ട്ട് നല്‍കി. മാത്രമല്ല മറ്റ് ലക്ഷ്യങ്ങളൊന്നും ഇയാള്‍ക്കില്ലെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. ഇതോടെ അപ്പീല്‍ കോടതി യുവാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

English summary
NRI man in trouble as his mother sends him packet with items of black magic to Al Ain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X