ഈ സ്ത്രീ അമ്മ തന്നെയാണോ?
ലണ്ടന്‍: 2വയസുള്ള മകന്റെ വായില്‍ മദ്യം ഒഴിച്ചുകൊടുക്കുകയും ചുണ്ടില്‍ കത്തിച്ച സിഗരറ്റ് തിരികുകയും ചെയ്ത അമ്മയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.
അര്‍ജന്റീനക്കാരിയായ യുവതിയാണ് മകനോട് ഇത്തരമൊരു ക്രൂരതചെയ്തശേഷം ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത്. എന്നാല്‍ കടുത്ത പ്രതിഷേധത്തിന് കാരണമായതും. ലുക്ക് ഹൗ ഹീ ഡ്രിങ്ക്‌സ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റുചെയ്തിരിക്കുന്നത്.

എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ചിത്രങ്ങള്‍ യുവതി പിന്‍വലിച്ചു. ചിത്രങ്ങള്‍ പോസ്റ്റുചെയ്ത സ്ത്രീ ആരെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
മകനോട് കൂരത കാണിച്ചതിന് യുവതിയെ അറസ്റ്റുചെയ്യണമെന്ന് കാണിച്ച് നിരവധിപേര്‍ സമീപത്തിനെത്തുര്‍ടന്ന് പൊലീസ് കേസെടുത്തു. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications